ലാമാസിയ വണ്ടര്‍ കിഡ് ലാമിൻ യമലിനെ ആദ്യ ടീമിലേക്ക് ഉയര്‍ത്താന്‍ ബാഴ്സലോണ തയ്യാര്‍ എടുക്കുന്നു
തങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള ലാ മാസിയ പ്രതിഭയായ ലാമിൻ യമലിനെ എത്രയും പെട്ടെന്ന് ആദ്യ ടീമിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങി ബാഴ്സലോണ ബോര്‍ഡ്.വെറും 15 വയസ്സ് മാത്രം പ്രായമുള്ള താരത്തിന്‍റെ ഡ്രിബ്ലിംഗിനും പാസിംഗിനും കൂടാതെ ക്രിയേറ്റിവ് പ്ലേക്കും ഇതിനകം തന്നെ പല മുന്‍നിര യൂറോപ്പ്യന്‍ ക്ലബുകളുടെയും ശ്രദ്ധ ലഭിച്ചു തുടങ്ങിയിരിക്കുന്നു.

സാവി ഹെർണാണ്ടസ് എത്രയും പെട്ടെന്ന് താരത്തിനെ ആദ്യ ടീമിലേക്ക് കൊണ്ടുവരാന്‍ താല്‍പര്യപ്പെടുന്നുണ്ട്.ജൂലൈയിൽ 16 വയസ്സ് തികയുന്നത് വരെ യമലിന് ഒരു പ്രൊഫഷണൽ കരാറിൽ ഒപ്പിടാൻ കഴിയില്ല അതിനാല്‍ ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തിനെ ടീമിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി ചര്‍ച്ച ആരംഭിക്കാന്‍ ബാഴ്സ ബോര്‍ഡ് തയ്യാറെടുക്കുന്നു. ഈ അടുത്ത കാലതായി ബാഴ്സക്ക് നിരവധി അകാടെമി താരങ്ങളെ നഷ്ട്ടപ്പെട്ടിരുന്നു.സാവി സിമന്‍സ്,കുബോ,ഒല്‍മോ എന്നിവരുടെ കാര്യത്തില്‍ തങ്ങള്‍ക്ക് പറ്റിയ അതേ പിഴവ് യമാലിന്റെ കാര്യത്തിലും വരരുത് എന്ന് ബാഴ്സക്ക് നിര്‍ബന്ധം ഉണ്ട്.