ചെല്‍സിയുമായി കരാര്‍ പുതുക്കുമെന്ന് വെളിപ്പെടുത്തി തിയഗോ സില്‍വ
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ പുതിയ കരാർ ഒപ്പിടാൻ തയ്യാറെടുക്കുകയാണെന്ന് ചെൽസിയുടെ സെന്റർ ബാക്ക് തിയാഗോ സിൽവ വെളിപ്പെടുത്തി.2020-ൽ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ചെൽസിയിലേക്ക് മാറിയ ബ്രസീലിയന്‍ പ്രതിരോധ താരം വളരെ പെട്ടെന്ന് തന്നെ ബ്ലൂസിലെ വളരെ പ്രധാനപ്പെട്ട താരമായി മാറി.സീസണില്‍ ഇതുവരെ ചെല്‍സിക്ക് വേണ്ടി 23 മത്സരങ്ങള്‍ സില്‍വ കളിച്ചിട്ടുണ്ട്.

താരവും ചെല്‍സിയും തമ്മില്‍ ഉള്ള കരാര്‍ കാലാവധി ഈ സീസണിന്റെ അവസാനത്തോടെ പൂര്‍ത്തിയാകും.ചെല്‍സിക്ക് ഇപ്പോള്‍ തന്നെ ആവശ്യം ഉണ്ട് എന്നും അതിനാല്‍ ലണ്ടനില്‍ കരിയര്‍ തുടരാന്‍ താന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു എന്നും ഈഎസ്പിഎന്നിനോട് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.എസി മിലാന്‍ ഇതിഹാസമായ മാല്‍ഡിനി ചെയ്തത് പോലെ 41 വയസ്സ് വരെ കളിക്കാനുള്ള ആഗ്രഹവും തനിക്ക് ഉണ്ടെന്നും താരം ഈ അടുത്ത് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.