ഗാവിയുടെ പുതിയ കരാർ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണയ്ക്ക് കോടതി അനുമതി; അപ്പീൽ ചെയ്യാൻ ലാലിഗ
ബാഴ്‌സലോണ താരമായ ഗാവിയുടെ പുതിയ കരാറും ആദ്യ ടീമിലേക്കുള്ള രജിസ്ട്രേഷനും സ്വീകരിക്കാൻ ലാലിഗയോട് സ്പാനിഷ് കോടതി ഉത്തരവിട്ടു.ചൊവ്വാഴ്ച ജനുവരി ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് തന്നെ ഗാവിയുടെ തീരുമാനത്തില്‍ ഉത്തരവ് ഇറക്കാന്‍ കഴിഞ്ഞതോടെ ബാഴ്സക്ക് ഇത് വളരെ ആശ്വാസം പകരുന്ന ഒരു വാര്‍ത്തയായി. തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്നും ബാഴ്സലോണ കോടതിയില്‍ അവതരിപ്പിച്ച ലീഗല്‍ ക്ലെയിമുകള്‍ തങ്ങള്‍ ആദ്യമായി ആണ് കേള്‍ക്കുന്നത് എന്നുമായിരുന്നു വിധിക്ക് ശേഷം ലാലിഗ നല്‍കിയ മറുപടി.

18 കാരനായ ഗാവി സെപ്റ്റംബറിൽ കറ്റാലൻ ക്ലബ്ബുമായി ഒരു പുതിയ കരാർ ഒപ്പിട്ടിരുന്നു.ക്യാമ്പ് നൗവില്‍ 2026 വരെ തുടരുന്നതിനുള്ള താരം ഒപ്പിട്ട കരാര്‍ ലാലിഗയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.താരത്തിനെ ലാലിഗ ഒരു യുവ-ടീം കളിക്കാരനായാണ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വിധി ബാഴ്സക്ക് അനുകൂലമായി വന്നതോടെ സീനിയര്‍ ടീമില്‍ അങ്കത്വം ലഭിച്ച ഗാവി തന്‍റെ കോച്ച് സാവിയുടെ 6 ആം നമ്പര്‍ ജെഴ്സി ആയിരിക്കും ധരിക്കാന്‍ പോകുന്നത്.