ഹക്കിം സിയെച്ചിന്റെ പിഎസ്ജി വായ്പാ കരാർ അസാധു ; അപ്പീല്‍ നല്‍കാന്‍ പിഎസ്ജി
ചൊവ്വാഴ്ച ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ്, നീക്കം രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചെൽസി വിംഗർ ഹക്കിം സിയെച്ചിനായുള്ള പാരീസ് സെന്റ് ജെർമെയ്‌ന്റെ വായ്പാ ഇടപാട് അസാധുവാകും എന്നുള്ള വാര്‍ത്തകള്‍ എല്ലാ പ്രമുഖ കായിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.എല്ലാ രേഖകളും കൃത്യസമയത്ത് ഫയൽ ചെയ്തതായി പിഎസ്ജി ഉറച്ച് വിശ്വസിക്കുന്നു.ഫ്രഞ്ച് ലീഗിന്റെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ ആണ് നിലവില്‍ പിഎസ്ജിയുടെ തീരുമാനം.

കഴിഞ്ഞയാഴ്ച വോൾവ്സിലേക്ക് പോയ പാബ്ലോ സറബിയയ്ക്ക് പകരക്കാരനായി ഒരു വിങ്ങറെ സൈന്‍ ചെയ്യാന്‍ പാരിസ് ബോര്‍ഡ് ആഗ്രഹിച്ചിരുന്നു.2020-ലെ വേനൽക്കാലത്ത് അയാക്സിൽ നിന്ന് 44 ദശലക്ഷം യൂറോ വരെ വിലമതിക്കുന്ന ഒരു ഇടപാടിൽ സിയെച്ച് ചെല്‍സിയില്‍ എത്തി.എന്നാൽ മൂന്ന് വ്യത്യസ്ത മാനേജർമാരുടെ കീഴിലും ആദ്യ ടീമില്‍ ഇടം നേടാന്‍ മൊറോക്കന്‍ ഫുട്ബോളര്‍ പാടുപ്പെട്ടു.29 കാരനായ താരത്തിന് ഈ സീസണിൽ വെറും നാല് പ്രീമിയർ ലീഗ് മത്സരങ്ങളിലെ ആദ്യ ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞുള്ളു.പല യുവ താരങ്ങള്‍ ടീമില്‍ എത്തിയതോടെ ടീമിലേക്ക് തിരിച്ചെത്തുക എന്ന സ്വപ്നം അസാധ്യം ആണ് എന്ന് തിരിച്ചറിഞ്ഞതിനാല്‍ ആണ് ക്ലബ് വിടാനുള്ള തീരുമാനത്തിലേക്ക് സിയെച്ച് എത്തിയത്.