ബയേൺ മ്യൂണിക്കിന്റെ മാർസെൽ സാബിറ്റ്‌സറെ ലോണിൽ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
സീസണിന്റെ അവസാനം വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ മാർസെൽ സാബിറ്റ്‌സറെ ബയേൺ മ്യൂണിക്കിൽ നിന്ന് ലോണിൽ സൈൻ ചെയ്‌തതായി ഇരു ക്ലബ്ബുകളും ചൊവ്വാഴ്ച പ്രഖ്യാപിച്ചു.കണങ്കാലിന് പരിക്കേറ്റ് ക്രിസ്റ്റ്യൻ എറിക്‌സൻ മൂന്ന് മാസമെങ്കിലും പുറത്തിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആണ് യുണൈറ്റഡ് സാബിറ്റ്‌സറേ സൈന്‍ ചെയ്തത്.

കഴിഞ്ഞ മാസങ്ങളിൽ ബയേണിൽ സ്ഥാനം നഷ്ടപ്പെട്ട താരത്തിനു യുണൈറ്റഡില്‍ കളിക്കുന്നതോടെ തന്‍റെ കരിയറിന് ഇത് ഒരു പുതിയ വഴി തിരിവ് ആകുമെന്ന് സാബിറ്റ്സര്‍ വിശ്വസിക്കുന്നു. ബേൺലിയിൽ നിന്ന് ലോണിൽ സ്‌ട്രൈക്കർ വൗട്ട് വെഗോർസ്റ്റിന്റെ വരവിനുശേഷം യുണൈറ്റഡിന്റെ രണ്ടാം സൈനിങ്ങ് ആണ് ഓസ്ട്രിയന്‍ താരം.2021-ൽ ആർബി ലെപ്‌സിഗിൽ നിന്ന് 16 മില്യൺ യൂറോയ്ക്ക് എത്തിയതിന് ശേഷം ബയേണിനായി 54 മത്സരങ്ങൾ സാബിറ്റ്‌സർ കളിച്ചിട്ടുണ്ട്. 2025 വരെ ബയേണുമായി അദ്ദേഹത്തിന്റെ കരാര്‍ നീളുന്നു എങ്കിലും ഈ സമറോടെ മ്യൂണിക്ക് വിടാന്‍ ഒരുങ്ങുകയാണ് താരം.