ബെല്ലറിന് പകരം മെക്സിക്കന്‍ വിങ്ങ് ബാക്കിന്‍റെ സൈനിങ്ങ് പൂര്‍ത്തിയാക്കി ബാഴ്സലോണ
ലോസ് ഏഞ്ചൽസ് ഗാലക്സി റൈറ്റ് ബാക്ക് ജൂലിയൻ അറൂഹോയെ ബാഴ്സലോണ സൈൻ ചെയ്തതായി റിപ്പോർട്ട്.മുൻ ആഴ്‌സണൽ താരം ഹെക്ടർ ബെല്ലറിനു പകരം ആണ് മെക്സിക്കന്‍ ഫുട്ബോള്‍ താരം ബാഴ്സയിലേക്ക് വരുന്നത്.അദ്ദേഹത്തിന്റെ വരവോടെ സെർജി റോബർട്ടോ, ജൂൾസ് കൗണ്ടെ, റൊണാൾഡ് അറൂഹോ എന്നിങ്ങനെ റൈറ്റ് വിങ്ങ് ബാക്ക് പൊസിഷനില്‍ കളിക്കാനുള്ള താരങ്ങള്‍ നിരവധിയായിരിക്കുന്നു.എന്നാല്‍ ഇവരാരും തന്നെ ഒരു ക്ലാസ്സിക്ക് വിങ്ങ് ബാക്ക് പൊസിഷനില്‍ സ്ഥിരമായി കളിക്കുന്നവര്‍ അല്ല.

4 മില്യൺ യൂറോ ട്രാന്‍സ്ഫര്‍ ഫീ നല്‍കിയതിന് ശേഷമാണ് താരത്തിനെ ഒപ്പിടാൻ ബാഴ്‌സലോണ കരാറിലെത്തിയത് എന്ന് പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.LA ഗാലക്‌സി ജൂനിയര്‍ ഫുട്ബോള്‍ കളിച്ച് സീനിയര്‍ ടീമിലേക്ക് എത്തിയ താരം 109 ഗെയിമുകളിൽ നിന്ന് രണ്ട് ഗോളുകൾ നേടുകയും 14 അസിസ്റ്റുകൾക്ക് വഴി വെക്കുകയും ചെയ്തിട്ടുണ്ട്. മെക്‌സിക്കോക്ക് വേണ്ടി കളിക്കുന്നതിന് മുന്‍പ് താരം അമേരിക്കന്‍ നാഷണല്‍ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്.