ബ്രൈറ്റണിന് മുന്നിൽ മുട്ടുമടക്കി ലിവർപൂൾ എഫ്.എ കപ്പിൽ നിന്നും പുറത്ത്.!
എഫ്.എ കപ്പിൻ്റെ നാലാം റൗണ്ട് മത്സരത്തിൽ ബ്രൈറ്റൺ & ഹോവ് ആൽബിയോണിനെതിരെ, ലിവർപൂളിന് തോൽവി. ബ്രൈറ്റൻ്റെ തട്ടകമായ ഫാൽമർ സ്റ്റേഡിയത്തിൽ അരങ്ങേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ക്ലോപ്പും സംഘവും പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിൻ്റെ 30ആം മിനിറ്റിൽ ഹാർവി എലിയോട്ടിലൂടെ ലിവർപൂൾ ആണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. എന്നാൽ 39ആം മിനിറ്റിൽ തന്നെ ലെവിസ് ഡങ്കിലൂടെ ബ്രൈറ്റൺ തിരിച്ചടിച്ചു. തുടർന്ന് 1-1 എന്ന നിലയിൽ അവസാന നിമിഷം വരെ നീങ്ങിയ മത്സരം ഇഞ്ചുറി ടൈമിൽ ജാപ്പനീസ് താരം കവോരു മിറ്റോമയിലൂടെ ബ്രൈറ്റൺ സ്വന്തമാക്കുകയായിരുന്നു.

ഒടുവിൽ നിശ്ചിത സമയം പിന്നിട്ടപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മത്സരം ആതിഥേയർ കൈപ്പിടിയിൽ ഒതുക്കി. ഈയൊരു വിജയത്തോടെ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുവാൻ ബ്രൈറ്റണിന് സാധിച്ചു. അതേസമയം പരാജയം ഏറ്റുവാങ്ങിയ ലിവർപൂൾ ടൂർണമെൻ്റിൽ നിന്നും പുറത്തായി.