പിഎസ്ജിയിലേക്ക് മാറാന്‍ സമ്മതം മൂളി മിലാൻ സ്ക്രിനിയർ
ഇന്റർ മിലാനില്‍ തുടരാന്‍ വിമുഖത കാണിച്ച സ്ലോവാക്ക് സെന്റർ ബാക്ക് മിലാൻ സ്ക്രിനിയർ പാരീസ് സെന്റ് ജെർമെയ്നുമായി കരാർ ഒപ്പിടാന്‍ തീരുമാനിച്ചിരിക്കുന്നു.മുൻ സാംപ്‌ഡോറിയ ഡിഫൻഡറേ ടീമില്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് കരുതി എങ്കിലും ഇപ്പോള്‍ താരത്തിനെ ഒരു ഫ്രീ എജന്റ്റ് ആയി നഷ്ട്ടപ്പെടുന്നതിന്റെ വക്കില്‍ വരെ എത്തി കാര്യങ്ങള്‍.

താരത്തിനെ ഈ വിന്‍ഡോയില്‍ തന്നെ 20 മില്യണ്‍ യൂറോ കൊടുത്ത് വാങ്ങാന്‍ ആണ് പിഎസ്ജി പദ്ധതി ഇട്ടിരുന്നത്.എന്നാല്‍ പിഎസ്ജിയുടെ ബിഡ് തുടക്കത്തില്‍ തന്നെ ഇന്റര്‍ ബോര്‍ഡ് നിരസിച്ചു.ഒരു ഡീലില്‍ എത്താന്‍ ഈ വിന്‍ഡോയില്‍ കഴിഞ്ഞില്ല എങ്കില്‍ അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ ബ്രേക്കില്‍ ഒരു ഫ്രീ എജന്റ്റ് ആയി താരം ടീം വിടും.ഇത് കൂടുതല്‍ നഷ്ട്ടം മാത്രമേ മിലാന് നല്‍കുകയുള്ളൂ.ഈ സന്ദര്‍ഭത്തില്‍ എന്ത് തീരുമാനം എടുക്കണം എന്ന് തല പുകഞ്ഞ് ആലോചിക്കുകയാണ് മിലാന്‍ ബോര്‍ഡ്.