പ്രഗത്ഭൻ ആയ യുവ താരത്തിനെ 2025 വരെ നിലനിര്‍ത്തി കൊണ്ട് ബാഴ്സലോണ
18 കാരനായ ലാ മാസിയ സ്‌ട്രൈക്കർ എയ്ഞ്ചൽ അലർക്കോൺ 2025 വേനൽക്കാലം വരെ ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടതായി ബാഴ്‌സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചു.യുവ താരം നിലവിൽ ബാഴ്‌സലോണയിലെ ജുവനൈൽ എ സെറ്റപ്പിൽ അംഗമാണ്.ഈ സീസണിന്റെ അവസാനത്തോടെ അദ്ദേഹത്തിന്റെ കരാർ അവസാനിക്കും.അക്കാദമിയില്‍ നിന്ന് ഏറെ ശ്രദ്ധ ആകര്‍ഷിച്ച താരത്തിനെ നിലനിര്‍ത്തുന്നതിന് വേണ്ടി പുതിയ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ കുറച്ച് കാലമായി നടക്കുന്നു.

സീനിയർ ടീം മാനേജര്‍ സാവിക്ക് യുവ താരത്തില്‍ ഏറെ പ്രതീക്ഷ ഉണ്ട് എന്നും ഇതിനകം തന്നെ അദ്ദേഹം അലർക്കോണെ നിരവധി തവണ ഫസ്റ്റ് ടീം സ്ക്വാഡിനൊപ്പം പരിശീലനത്തില്‍ പങ്കെടുപ്പിച്ചു എന്നും വാര്‍ത്ത സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എഡി സിയുട്ടയ്‌ക്കെതിരായ കോപ്പ ഡെൽ റേ പോരാട്ടത്തിൽ ബാഴ്‌സലോണയ്‌ക്കായി സീനിയർ അരങ്ങേറ്റം യുവ താരം നടത്തി കഴിഞ്ഞിരിക്കുന്നു.മെംഫിസ് ഡിപേയുടെ വിട വാങ്ങലിനു ശേഷം വരും ആഴ്ചകളിൽ കൂടുതൽ ഗെയിം സമയം യുവ താരത്തിന് ലഭിക്കാന്‍ ഇടയുണ്ട്.