അത്ലറ്റിക്കോ ബിലിബാവോയേ തരണം ചെയ്ത് മാഡ്രിഡ്
അത്ലറ്റിക്കോ ബിലിബാവോയുമായി നടന്ന ആവേശകരമായ ലാലിഗ ഏറ്റുമുട്ടലിൽ റയൽ മാഡ്രിഡ് 2-0 ന് ജയിച്ചു.ലീഗില്‍ ഒന്നാം സ്ഥാനത് തുടരുന്ന ബാഴ്സക്ക് പിന്നില്‍ വെറും മൂന്നു പോയിന്റ്റിന് മാത്രമാണ് റയല്‍ പിന്നില്‍ ഉള്ളത്.തുടര്‍ച്ചയായ തോല്‍വികള്‍ നേരിടേണ്ടി വന്ന മാഡ്രിഡിന് ഈ ഒരു വിജയം നല്കുന്ന ആത്മവിശ്വാസം വളരെ വലുത് തന്നെ ആണ്.
23-ാം മിനിറ്റിൽ, മാർക്കോ അസെൻസിയോയുടെ ഹെഡര്‍ തുറന്നിട്ട അവസരം മുതലാക്കി ഒരു വോളിയിലൂടെ കരിം ബെന്‍സെമ മാഡ്രിഡിന് ലീഡ് നേടി കൊടുത്തു.പിന്നീട് പല അവസരങ്ങളില്‍ ആയി ബിലിബാവോ അക്രമണം നടത്തി എങ്കിലും മാഡ്രിഡ് പ്രതിരോധം ഇതെല്ലാം വൃത്തിയായി തരണം ചെയ്തു.മത്സരം തീരാന്‍ ഇരിക്കെ 90 ആം മിനുട്ടില്‍ റോഡ്രിഗോയില്‍ നിന്ന് പാസ് സ്വീകരിച്ച് ഒരു മികച്ച കര്ലിങ്ങ് ഷോട്ടോടെ ക്രൂസ് സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.ക്രൂസ്-മോഡ്രിച്ച് എന്നിവര്‍ക്ക് വിശ്രമം നല്കി കൊണ്ട് കാമവിംഗ -സെബയോസ്-വാല്വറഡേയ് എന്നിവരെ ആദ്യ ഇലവനില്‍ കളിക്കാന്‍ ഇറക്കിയ അന്‍സലോട്ടിയുടെ പരീക്ഷണം ലക്ഷ്യം കണ്ടു എന്ന് വേണം പറയാന്‍.ലഭിച്ച അവസരം മികച്ച രീതിയില്‍ സെബയോസ് വിനിയോഗിച്ചു എന്ന് മത്സരശേഷം അന്‍സലോട്ടിയും പറഞ്ഞു.അടുത്ത മത്സരത്തില്‍ കോപ ഡേല്‍ റിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടാന്‍ ഒരുങ്ങുകയാണ് റയല്‍.