ഗോൺസാലോ ഗുഡെസിനെ ബെന്‍ഫിക്കയിലേക്ക് ലോണില്‍ പറഞ്ഞയച്ച് വോൾവ്‌സ്
2022/23 സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ ഗോൺസാലോ ഗുഡെസിനെ അദ്ദേഹത്തിന്റെ മുന്‍ ക്ലബായ ബെന്‍ഫിക്കയിലേക്ക് ലോണില്‍ പറഞ്ഞയച്ച് വോൾവ്‌സ്. പോർച്ചുഗൽ ഇന്റർനാഷണൽ താരം കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആണ് വൂല്‍വ്സില്‍ ചേര്‍ന്നത്.വലൻസിയയില്‍ താരത്തിന്‍റെ ഫോം കണ്ടതിന് ശേഷമാണ് അദ്ദേഹത്തിനെ സൈന്‍ ചെയ്യാന്‍ പ്രീമിയര്‍ ലീഗ് ക്ലബ് തീരുമാനം എടുത്തത്.

എന്നാല്‍ അദ്ദേഹത്തിന് പ്രീമിയര്‍ ലീഗില്‍ ഫോം കണ്ടെത്താന്‍ ആയില്ല.18 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് താരത്തിന്‍റെ സംഭാവന.ലീഗില്‍ ഒന്നാം സ്ഥാനത് തുടരുന്ന ബെന്‍ഫിക്കക്ക് വേണ്ടി ആയിരിക്കും താരം അദ്ദേഹത്തിന്റെ സേവനം നല്‍കുന്നത്.ഇത് കൂടാതെ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുവാനുള്ള അവസരവും ഗുഡെസിന് ലഭിക്കും. ബെൻഫിക്ക അക്കാദമിയില്‍ നിന്നും ഫുട്ബോള്‍ ഡിഗ്രി നേടിയ താരം 68 മത്സരങ്ങൾ ബെന്‍ഫിക്കന്‍ സീനിയര്‍ ടീമിനായി കളിച്ചിട്ടുണ്ട്.