ലിവര്‍പൂള്‍ – ചെല്‍സി നേര്‍ക്കുന്നേര്‍ ; ഇരുകൂട്ടര്‍ക്കും വിജയം അനിവാര്യം
ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന ഇംഗ്ലീഷ് വമ്പന്മാര്‍ ഇന്ന് നേര്‍ക്കുന്നേര്‍.ഒമ്പതാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ഇന്ന് ഇന്ത്യന്‍ സമയം ആറു മണിക്ക് തങ്ങളുടെ ഹോം സ്റ്റേഡിയമായ ആന്‍ഫീല്‍ഡില്‍ വെച്ച് പത്താം സ്ഥാനത്തുള്ള ചെല്‍സിയെ നേരിടാന്‍ ഒരുങ്ങുന്നു.ഇരു കൂട്ടര്‍ക്കും വിജയം വളരെ അനിവാര്യം ആണ്.
കഴിഞ്ഞ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ബ്രൈട്ടന്‍ ആന്‍ഡ് ഹോവ് ആല്‍ബിയോണിനെതിരെ എത്തിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെട്ട ലിവര്‍പൂളിനു വേണ്ടി ക്ലോപ്പ് ക്ഷമ ചോദിച്ചിരുന്നു. ഇത് തന്‍റെ മാത്രം ഉത്തരവാദിത്വം ആണെന്ന് പറഞ്ഞ ക്ലോപ്പ് ആരാധകരോട് പ്രതീക്ഷ കൈവിടരുത് എന്നഭ്യര്‍ത്തിച്ചു.ചെല്‍സി ആണെങ്കില്‍ തുടര്‍ച്ചായ പരാജയങ്ങള്‍ക്ക് ശേഷം ക്രിസ്റ്റല്‍ പാലസിനെ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു.വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പല താരങ്ങളുടെയും വരവ് മൂലം ടീമിനെ എത്രയും പെട്ടെന്ന് മെച്ചപ്പെടുത്തേണ്ട ചുമതല മാനേജര്‍ പോട്ടര്‍ക്കുണ്ട്.പരിശീലനതിലെക്ക് മടങ്ങി എത്തി എങ്കിലും റീസ് ജെയിംസ്,ബെന്‍ ചില്‍വേല്‍ എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ ഇടയില്ല.ചെല്‍സിയുടെ ബ്ലോക്ക്ബസ്റ്റര്‍ സൈനിങ്ങ് ആയ മുധ്രിക്ക് ഇന്ന് കളിച്ചേക്കും എന്ന് മാധ്യമങ്ങള്‍ ലണ്ടന്‍ മാധ്യമങ്ങള്‍ പ്രവചിച്ചിട്ടുണ്ട്.