കോപ ഡേല്‍ റിയ റൗണ്ട് ഓഫ് 16 തരണം ചെയ്ത് ബാഴ്സയും റയലും
കോപ ഡേല്‍ റിയ റൗണ്ട് ഓഫ് 16 ല്‍ വിജയം നേടി ബാഴ്സയും റയല്‍ മാഡ്രിഡും.എതിരില്ലാത്ത അഞ്ചു ഗോളിന് ജയം നേടി ബാഴ്സ കരുത്തു കാണിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ നേടി അത്ഭുതകരമായ ഒരു തിരിച്ചു വരവ് ആണ് റയല്‍ കാഴ്ചവെച്ചത്.വീണ്ടും വിയാറയലിന്റെ മുന്നില്‍ മുട്ട് മടക്കും എന്ന് തോന്നിച്ചതിന് ശേഷം ആണ് ഈ തിരിച്ചു വരവ് റയല്‍ നടത്തിയത്.
ആദ്യ പകുതിയില്‍ ചുക്ക്വൂസ്,കാപ്പു എന്നിവര്‍ നേടിയ ഗോളുകളുടെ പിന്‍ബലത്തില്‍ രണ്ടു ഗോള്‍ ലീഡ് നേടിയ വിയാറയലിനെ അമ്പരപ്പിച്ച് കൊണ്ടാണ് റയല്‍ രണ്ടാം പകുതിയില്‍ പന്ത് തട്ടിയത്.രണ്ടാം പകുതിയില്‍ ഡാനി സെബയോസ്,മാര്‍ക്കോ അസന്‍സിയോ എന്നിവരെ പിച്ചിലേക്ക് ഇറക്കിയത് അന്‍സലോട്ടിയുടെ മികച്ച തീരുമാനം ആയി.ഒരു ഗോളും ഒരു അസിസ്റ്റും നേടിയ സെബയോസ് തന്നെ ആണ് മത്സരത്തിലെ താരം.
മൂന്നാം നിര ടീം ആയ സ്യൂട്ടയെ എതിരില്ലാത്ത അഞ്ചു ഗോളിന് ബാഴ്സ തോല്‍പ്പിച്ചു.ആദ്യ നാല്‍പ്പത് മിനുട്ട് വരെ ഗോളൊന്നും വഴങ്ങാതെ പിടിച്ചു നില്‍ക്കാന്‍ സ്യൂട്ടക്ക് കഴിഞ്ഞു എങ്കിലും 41 ആം മിനുട്ടില്‍ റഫീഞ്ഞയുടെ ഗോള്‍ പിറന്നതോടെ മത്സരം ബാഴ്സക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.രണ്ടാം പകുതിയില്‍ ബാഴ്സക്ക് വേണ്ടി അന്‍സു ഫാട്ടിയും ,കെസ്സിയും ഇരട്ട ഗോള്‍ നേടി ലെവന്‍ഡോസ്ക്കിയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയപ്പോള്‍ ക്ലീന്‍ ചീട്ടോടെ കോപ ഡേല്‍ റിയ പതിനാറാം റൗണ്ട് ബാഴ്സ തരണം ചെയ്തു.