പിഎസ്ജി മിഡ്ഫീൽഡർ പാബ്ലോ സറാബിയ ഇനി മുതല്‍ വൂള്‍വ്സ് താരം
5.4 മില്യൺ ഡോളർ കരാറിൽ സ്പാനിഷ് മിഡ്ഫീൽഡർ പാബ്ലോ സറബിയയെ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് സൈന്‍ ചെയ്തെന്ന വിവരം വൂള്‍വ്സ് ഒഫീഷ്യലായി വെളിപ്പെടുത്തിയിരിക്കുന്നു.ചൊവ്വാഴ്ച നടന്ന എഫ്‌എ കപ്പ് മൂന്നാം റൗണ്ട് ലിവർപൂളിനെതിരെ നടന്ന മത്സരത്തിനിടെ ആണ് വൂല്‍വ്സ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

സ്പാനിഷ് താരം ഇനി ശേഷിക്കുന്ന രണ്ടര കൊല്ലം വൂള്‍വ്സില്‍ തുടരും.സ്‌പെയിനിന്റെ അണ്ടർ 19 ടീമിന് വേണ്ടി നിലവിലെ വോൾവ്‌സ് ബോസ് ജൂലൻ ലോപെറ്റെഗുയിയുടെ കീഴില്‍ കളിച്ച പരിചയം സറബിയക്ക് ഉണ്ട്.2019-ൽ ഫ്രഞ്ച് ഭീമൻമാരായ പിഎസ്ജിയിൽ ചേരുന്നതിന് മുന്‍പ് ഈ ജോഡി ഒരു മാസം സെവിയ്യയിൽ ഒരുമിച്ച് ഉണ്ടായിരുന്നു.പിഎസ്ജിക്ക് വേണ്ടി 98 മത്സരങ്ങൾ കളിച്ച സറാബിയ രണ്ട് ലീഗ് 1 കിരീടങ്ങൾ നേടാൻ ഫ്രഞ്ച് ഭീമന്മാരെ സഹായിച്ചു.