മുന്നേറ്റം തുടരാന്‍ യുണൈറ്റഡ്
സെൽഹർസ്റ്റ് പാർക്കിൽ ക്രിസ്റ്റൽ പാലസിനെ എതിരിടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടര്‍ച്ചയായ പത്താം വിജയം എന്ന ലക്‌ഷ്യം നിറവേറ്റാനുള്ള തയ്യാറെടുപ്പില്‍ ആണ്.ശനിയാഴ്ച നടന്ന ഡെർബിയിൽ എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയെ റെഡ് ഡെവിൾസ് 2-1ന് കീഴടക്കി. പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തുള്ള യുണൈറ്റഡ് ഫോമിലേക്ക് മടങ്ങിയെത്തി കൊണ്ട് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.
ഈ ഫോമില്‍ മുന്നേറാന്‍ കഴിഞ്ഞാല്‍ അടുത്ത ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ ചെകുത്താന്മാര്‍ക്ക് കഴിയും എന്ന കാര്യം തീര്‍ച്ചയാണ്.ക്രിസ്റ്റല്‍ പാലസ് ആണെങ്കില്‍ കഴിഞ്ഞ മത്സരത്തില്‍ ചെല്സിയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ആയി ഒരു വിജയം മാത്രം നേടാനേ പാലസിനു കഴിഞ്ഞിട്ടുള്ളൂ.ലീഗില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റല്‍ പാലസിന് സീസണിന്റെ തുടക്കത്തില്‍ കളിച്ചിരുന്ന ഫോമിലേക്ക് തിരിച്ചെത്തേണ്ടത് അത്യന്താപേക്ഷിതം ആണ്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ആണ് മത്സരത്തിന്‍റെ കിക്കോഫ്.