പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഗോവ
ജനുവരി 15 ഞായറാഴ്ച ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മാച്ച് വീക്ക് 15 ലെ അവസാന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി എഫ്‌സി ഗോവയെ നേരിടും.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരത്തിന്റെ കിക്കോഫ് ആരംഭിക്കാന്‍ പോകുന്നത്.
ഇരു ടീമുകളും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോല്‍വി നേരിട്ടുട്ടുള്ള വരവാണ്.കഴിഞ്ഞ മത്സരത്തിലെ തോല്‍വിയോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഔദ്യോഗികമായി പ്ലേഓഫ് മത്സരത്തിൽ നിന്ന് പുറത്തായി,എന്നാല്‍ എഫ്‌സി ഗോവയെക്കുറിച്ച് ഇത് പറയാൻ കഴിയില്ല. അവർ ഇപ്പോഴും ടേബിളിൽ ആറാം സ്ഥാനത്താണ്.ശേഷിക്കുന്ന മത്സരങ്ങളില്‍ തോല്‍ക്കുകയാണെങ്കില്‍ ഗോവയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങല്‍ ഏല്‍ക്കും.നാലാം സ്ഥാനത്തിന് വേണ്ടി ഗോവക്ക് ഒഡിഷ,ബെങ്ങലുരു,ചെന്നയിന്‍ എഫ്സി,മോഹന്‍ ബഗാന്‍ എന്നിവരുടെ വെല്ലുവിളികള്‍ മറികടക്കേണ്ടത് അത്യന്താപേക്ഷിതം ആണ്.ഇതിനു മുന്നേ ഈ സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗോവ നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയിരുന്നു.