പോളണ്ട് പരിശീലകനാകാൻ സ്റ്റീവൻ ജെറാർഡ്
പോളണ്ട് ദേശീയ ടീമിന്റെ മാനേജരാകാൻ സ്റ്റീവൻ ജെറാർഡ് ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്.ലോകകപ്പ് റൗണ്ട് 16ൽ ഫ്രാൻസിനോട് 3-1ന് തോറ്റതിനെ തുടർന്ന് പോളണ്ടിന്റെ ലോകക്കപ്പ് റണ്‍ പെട്ടെന്ന് തന്നെ അവസാനിച്ചിരുന്നു.അതെ തുടര്‍ന്ന് മാനേജര്‍ ആയ ചെസ്ലാവ് മിച്നിവിച്ചിനെ പോളിഷ് ബോര്‍ഡ് പറഞ്ഞുവിട്ടിരുന്നു.
/origin-imgresizer.eurosport.com/2013/10/08/1104897-18605063-2560-1440.jpg)
ഒഴിവുള്ള മാനേജര്‍ റോള്‍ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് പോളിഷ് എഫ്എ ഇതിനകം ജെറാർഡുമായി ബന്ധപ്പെട്ട് കഴിഞ്ഞു എന്ന് പോളിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രീമിയർ ലീഗ് സംഘടനയായ ആസ്റ്റൺ വില്ല മാനേജര്‍ ആയിരുന്ന ജെറാര്‍ഡ് ഈ ഓഫർ പരിഗണിക്കുന്നതായി പറയപ്പെടുന്നു.മുന്‍ ബെൽജിയം മാനേജര്‍ ആയിരുന്ന ബർട്ടോ മാർട്ടിനെസും ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെട്ട പേരുകളില്‍ ഉണ്ടായിരുന്നു.ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്കെതിരെ 2-1 ന്റെ തകർപ്പൻ വിജയം നേടിയ സൗദി അറേബ്യയുടെ മാനേജർ ഹെർവ് റെനാർഡിനെയും പോളിഷ് ഫുട്ബോള്‍ പരിഗണിച്ചതായി വാര്‍ത്തയുണ്ട്.