” ജയിക്കുന്നതിന് വേണ്ടി കോമാളി വേഷം കെട്ടാന്‍ കഴിയില്ല “
2022 ഫിഫ ലോകകപ്പ് ഫൈനലിൽ എമിലിയാനോ മാർട്ടിനെസ് ചെയ്തതുപോലെ പിച്ചിൽ താൻ ഒരിക്കലും ഒരു വിഡ്ഢിയേ പോലെ പ്രവര്‍ത്തിക്കില്ല എന്ന് മുൻ ഫ്രാൻസ് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് അവകാശപ്പെട്ടു.ഫ്രാന്‍സ് -അര്‍ജന്‍റ്റീന ഫൈനല്‍ മത്സരം പെനാല്‍ട്ടിയിലേക്ക് നീണ്ടപ്പോള്‍ കിക്ക് എടുക്കാന്‍ വന്ന ഫ്രഞ്ച് താരങ്ങളോട് എമി മോശമായി പെരുമാറുകയും കിക്ക് എടുക്കുന്നതിന് മുന്‍പ് അവര്‍ക്കെതിരെ വെല്ലുവിളി നടത്തുകയും ചെയ്തിരുന്നു.

“ഞാന്‍ വളരെ യുക്തിയിലും സത്യസന്തമായും ചിന്തിക്കാന്‍ ആഗ്രഹിക്കുന്നു.അതു പോലെ കോമാളി കളിച്ച് ജയിക്കുക എന്നത് എനിക്ക് അസാധ്യം ആണ്.അവര്‍ക്കെതിരെ ഏറ്റ തോല്‍വി വളരെ വേദനാജനകം ആയിരുന്നു,എന്നാല്‍ ജയിക്കാന്‍ വേണ്ടി ഞാന്‍ അങ്ങനെ ചെയ്യുകയുമില്ല.” രാജ്യാന്തര ഫുട്ബോളില്‍ നിന്ന് തന്‍റെ വിരമിക്കല്‍ പ്രഖ്യാപ്പിച്ച ശേഷം മാധ്യമങ്ങളോട് ടോട്ടന്‍ഹാം ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് വെളിപ്പെടുത്തി.