സിദാന് നേരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് ചോദിച്ച് ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്
സിനദീന്‍ സിദാനെ അക്ഷേപ്പിച്ച ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രെറ്റ് തന്റെ പ്രവര്‍ത്തിയില്‍ അങ്ങേയറ്റം വിഷമം വെളിപ്പെടുത്തി.സിദാന് നേരെ നടത്തിയ പരാമര്‍ശം മൂലം കളിക്കാരുടെയും രാഷ്ട്രീയക്കാരുടെയും ഇത് കൂടാതെ റയല്‍ മാഡ്രിഡിന്റെ വിമര്‍ശനം നോയൽ ലെ ഗ്രെറ്റിന് ലഭിച്ചതിനെ തുടര്‍ന്ന് ആണ് അദ്ദേഹം മാപ്പ് ചോദിച്ചത്.

ദിദിയർ ദെഷാംപ്സ് സ്ഥാനമൊഴിഞ്ഞാൽ ഫ്രാൻസിന്റെ ചുമതല ഏറ്റെടുക്കാന്‍ സാധ്യതയുള്ള ഫേവറിറ്റുകളിൽ ഒരാളായിരുന്നു സിദാൻ.എന്നാല്‍ ഇന്നലെ ഫ്രാന്‍സ് ഫുട്ബോള്‍ ദെഷാംപ്സിന്റെ കരാര്‍ നീട്ടി.1998-ൽ ഫ്രാൻസിനൊപ്പം ലോകകപ്പ് ജേതാവും ദേശീയ ഐക്കണുമായ സിദാൻ ഇനി ബ്രസീലിനെ നിയന്ത്രിക്കുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ തനിക്ക് ഒരു ചുക്കുമില്ല,അയാൾക്ക് എവിടെ വേണമെങ്കിലും പോകാം എന്നായിരുന്നു ലെ ഗ്രെറ്റ് പറഞ്ഞത്.ഫ്രാന്‍സ് ഫുട്ബോളിനെ നയിക്കുന്നതിന് വേണ്ടി സിദാന് വിളിച്ചാല്‍ താന്‍ ഫോണ പോലും എടുക്കില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.തനിക്കും കോടി കണക്കിന് വരുന്ന ഫ്രഞ്ച് ജനതക്കും അദ്ദേഹം ഒരു ഫുട്ബോള്‍ ഇതിഹാസം ആയി തന്നെ തുടരും എന്നും ലെ ഗ്രെറ്റ് വെളിപ്പെടുത്തി.