ദിദിയർ ദെഷാംപ്സ് ഫ്രാൻസുമായുള്ള തന്റെ കരാര്‍ 2026 വരെ നീട്ടി
മുഖ്യ പരിശീലകൻ ദിദിയർ ദെഷാംപ്സ് 2018ലും 2022ലും ഫ്രഞ്ച് ഫുട്ബോൾ ടീമിനെ തുടർച്ചയായി ഫിഫ ലോകകപ്പ് ഫൈനലുകളിലേക്ക് നയിച്ചതിന് ശേഷം ടീമുമായുള്ള നിലവിലെ കരാർ നീട്ടിയിരിക്കുന്നു.അടുത്ത ലോകക്കപ്പ് വരെ ടീമിനെ നയിക്കാനുള്ള കരാര്‍ ദെഷാംപ്സും ഫ്രാന്‍സ് ഫുട്ബോള്‍ ബോര്‍ഡും ഒപ്പിട്ടതായി ഞായറാഴ്ച്ച വെളിപ്പെടുത്തി.2012ൽ ആണ് ദെഷാംപ്സ് പരിശീലക സ്ഥാനം ഏറ്റെടുത്തത്.

ദെഷാംപ്സിന് കീഴില്‍ ആണ് ഫ്രാന്‍സ് ടീം എണ്ണമറ്റ യുവ ഫുട്ബോള്‍ താരങ്ങളെ സൃഷ്ട്ടിച്ചത്. ഓരോ ടൂര്‍ണമെന്റിലും അദ്ദേഹം പല പുതിയ യുവ താരങ്ങള്‍ക്കും അവസരം നല്‍കുന്നുണ്ട്.ഇത് കൂടാതെ നിലവിലെ ഫ്രാന്‍സ് ടീം കഴിഞ്ഞ അഞ്ച് വർഷമായി ഫിഫ റാങ്കിങ്ങില്‍ തുടർച്ചയായി ആദ്യ നാലിൽ ഇടം നേടിയിട്ടുണ്ട് എന്നതും അദ്ധേഹത്തിന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍ തൂവല്‍ കൂടിയാണ്.