പോർച്ചുഗൽ മുൻ ബെൽജിയം കോച്ച് റോബർട്ടോ മാർട്ടിനെസിനെ മാനേജരായി നിയമിച്ചു
പോർച്ചുഗൽ പുരുഷ ഫുട്ബോൾ ടീം ഫെർണാണ്ടോ സാന്റോസിന് പകരം റോബർട്ടോ മാർട്ടിനെസിനെ പുതിയ മാനേജരായി പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പിൽ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് പിന്നാലെ സാന്റോസിനെ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ബോര്‍ഡ് മാനേജര്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു.ഈ ലോകക്കപ്പില്‍ മോശം സ്പെല്‍ ആയിരുന്നു എങ്കിലും സാന്റോസിന് കീഴില്‍ ആണ് പോര്‍ച്ചുഗല്‍ അവരുടെ ചരിത്രത്തിലെ ആദ്യ രണ്ടു ടോഫികള്‍ നേടിയത്.

യൂറോ,നേഷന്‍സ് ലീഗ് എന്നിങ്ങനെ രണ്ടു ടോഫികള്‍ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷന്റെ തലപ്പത്ത് ഇരിക്കാന്‍ പ്രധാന കാരണം അദ്ദേഹം തന്നെ ആണ്.ഇതിനു മുന്നേ ബെല്‍ജിയത്തിന് വേണ്ടി കഴിഞ്ഞ ആറു കൊല്ലം പ്രവര്‍ത്തനം അനുഷ്ട്ടിച്ച മാര്‍ട്ടിനസ് ടീമിന് ടൈറ്റിലുകള്‍ ഒന്നും നേടി കൊടുത്തിട്ടില്ല എങ്കിലും അദ്ദേഹത്തിന് കീഴില്‍ ആണ് ബെല്‍ജിയം ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത് എത്തിയത്. റഷ്യന്‍ ലോകക്കപ്പില്‍ സെമി ഫൈനലില്‍ വരെ ബെല്‍ജിയന്‍ ടീമിനെ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.