മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ഓട്ടത്തില്‍ വാന്‍ ഡൈക്ക്
ഹാംസ്ട്രിംഗ് പരിക്ക് നേരിടുന്ന വിർജിൽ വാൻ ഡൈക്ക് എത്രയും പെട്ടെന്ന് മാച്ച് ഫിറ്റ്നെസ് നേടാനുള്ള ഓട്ടത്തില്‍ ആണ്.ലിവര്‍പൂളിന് വേണ്ടി എന്ത് വില കൊടുത്തും ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് റൗണ്ടില്‍ റയലിനെതിരെ കളിക്കണം എന്ന നിശ്ചയത്തില്‍ ആണ് ഡച്ച് താരം.തിങ്കളാഴ്ച ബ്രെന്റ്‌ഫോർഡിൽ 3-1 ന് തോൽവി ഏറ്റുവാങ്ങിയ മത്സരത്തില്‍ ആണ് താരത്തിനു പരിക്കേറ്റത്.
ലിവർപൂളിന്റെ കളിക്കാർക്ക് ചൊവ്വാഴ്ച പരിശീലന സെഷന്‍ ഉണ്ടായിരുന്നു എന്നാല്‍ പ്രശ്നത്തിന്റെ വ്യാപ്തി നിർണ്ണയിക്കാൻ വാൻ ഡൈക്ക് സ്കാനിങ്ങിന് വിധേയന്‍ ആയിരുന്നു.ഒരു മാസം വരെ താരത്തിന് വിശ്രമം വേണ്ടി വരുമോ എന്ന ഭയത്തില്‍ ആണ് നിലവില്‍ ക്ലബ്. അങ്ങനെ ആണെങ്കില്‍ ചെല്‍സി,ബ്രൈട്ടന്‍,എവര്‍ട്ടന്‍,റയല്‍ മാഡ്രിഡ് എന്നിവര്‍ക്കെതിരെയുള്ള എല്ലാ സുപ്രധാന മത്സരങ്ങളിലും താരത്തിന്‍റെ സേവനം ലിവര്‍പൂളിന് ലഭിക്കുകയില്ല.അടുത്ത ഒരു മാസത്തില്‍ നടക്കാന്‍ പോകുന്ന മത്സരങ്ങളുടെ ഫലം ആയിരിക്കും ലിവര്‍പൂളിന്റെ ഇനിയുള്ള സീസന്‍ തീരുമാനിക്കാന്‍ പോകുന്നത്.അതിനാല്‍ വാന്‍ ഡൈക്കിന്റെ അഭാവം ക്ലോപ്പിനും സംഘത്തിനും വലിയ തിരിച്ചടി തന്നെ ആയിരിക്കും.