സീരി എ യിലെ ആദ്യ തോല്‍വി നേരിട്ട് നാപോളി
നപോളിയുടെ സീസണിലെ അപരാജിത തുടക്കവും സീരി എയിലെ 11 മത്സര വിജയ പരമ്പരയും എന്ന കുതിപ്പിന് വിരാമമിട്ട് ഇന്‍റര്‍ മിലാന്‍.എഡിൻ സെക്കോയുടെ രണ്ടാം പകുതിയിലെ ഗോളിൽ ഇന്റർ മിലാന്‍ എതിരില്ലാത്ത ഒരു ഗോളിന് നാപോളിയെ ഇന്നലത്തെ മത്സരത്തില്‍ പരാജയപ്പെടുത്തിയിരുന്നു.ഗോൾ രഹിതമായ ആദ്യ പകുതിയിൽ നാപോളി ആധിപത്യം പുലർത്തിയപ്പോൾ, 56-ാം മിനിറ്റിൽ ഫെഡറിക്കോ ഡിമാർക്കോയുടെ ക്രോസിന് തല വെച്ച് കൊടുത്ത് ഇന്റർ സ്‌ട്രൈക്കർ സെക്കോ സമനില പൂട്ട് തകര്‍ത്തു.
90 ആം മിനുട്ടില്‍ ന്ന് ജിയാകോമോ റാസ്പഡോറിക്ക് സമനില നേടാന്‍ ഒരു മികച്ച അവസരം ലഭിച്ചു എങ്കിലും കീപ്പർ ആന്ദ്രെ ഒനാന ഒരു മികച്ച റിഫ്ലെക്സ് സേവിലൂടെ മിലാന് വിലപ്പെട്ട മൂന്നു പോയിന്റ് നേടി കൊടുത്തു.തോല്‍വിയോടെ എസി മിലാനും നാപോളിയും തമ്മില്‍ ഉള്ള പോയിന്റ് വിത്യാസം അഞ്ചായി കുറഞ്ഞിരിക്കുന്നു.മൂന്നു വിലപ്പെട്ട പോയിന്‍റ് നേടിയ ഇന്‍റര്‍ മിലാന്‍ സീരി എ ടോപ് ഫോറില്‍ കയറിയിരിക്കുന്നു.ഇത്തവണ സീരി എ യില്‍ ടോപ് ഫോറില്‍ എത്തുന്നതിന് വളരെ വലിയ പോരാട്ടം തന്നെ ഉണ്ടാകും എന്ന ഫുട്ബോള്‍ പണ്ടിറ്റുകളുടെ പ്രവചനം വളരെ അധികം ശരിയായി വരുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നത്. റോമ,അറ്റ്‌ലാന്‍റ,ലാസിയോ എന്നിവരും ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനുള്ള ലക്ഷ്യത്തില്‍ ആണ്.