സീരി എ തിരിച്ചുവരവ് വിജയത്തോടെ ആഘോഷിച്ച് എസി മിലാന്
ലോകകപ്പിന് ശേഷം സീരി എ ലീഗ് പുനരാരംഭിച്ച എസി മിലാന് ആദ്യ മത്സരത്തില്‍ തന്നെ 2-1ന് സലെർനിറ്റാനയേ പരാജയപ്പെടുത്തി.ആദ്യ പകുതിയിൽ റാഫേൽ ലിയോയും ടോണാലിയും നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ മത്സരം തങ്ങളുടെ വരുതിയില്‍ ആക്കിയ മിലാന് ശക്തമായ പ്രതിരോധത്തിലൂടെ സലെർനിറ്റാനയേ പൂട്ടി.മത്സരം തീരാന്‍ ഇരിക്കെ 83-ാം മിനിറ്റിൽ സലെർനിറ്റാന പകരക്കാരനായ ഫെഡറിക്കോ ബൊനാസോലി ആതിഥേയർക്കായി ആശ്വാസ ഗോൾ നേടി.
ജയത്തോടെ എസി മിലാന് തങ്ങളുടെ ലീഗിലെ രണ്ടാം സ്ഥാനം നിലനിര്‍ത്തി.ഇന്നലെ നാപോളി തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടത്തോടെ നാപോളിയും മിലാനും തമ്മില്‍ ഉള്ള പോയിന്റ് വിത്യാസം അഞ്ചായി കുറഞ്ഞു.ഇതോടെ സീരി എ കിരീടം നിലനിര്‍ത്താന്‍ ആകും എന്ന ലക്ഷ്യത്തിനോട് മിലാന് കൂടുതല്‍ അടുത്തു.അടുത്ത ലീഗ് മത്സരത്തില്‍ ശക്തര്‍ ആയ റോമയേ ആണ് എസി മിലാന് നേരിടാന്‍ ഒരുങ്ങുന്നത്.