Editorial Foot Ball Top News

‘Even the sky was crying’

December 30, 2022

author:

‘Even the sky was crying’

ന്യൂ യോർക്ക്‌ കോസ്‌ മോസും സാന്റോസും പ്രദർശനമത്സരത്തിൽ ഏറ്റുമുട്ടുകയാണ്‌. രണ്ടാം പകുതി അവസാനിക്കുന്നതോടെ മഴ കനക്കുകയാണ്‌,പെയ്തൊഴിയുകയാണ്‌.
പിറ്റേ ദിവസത്തെ ബ്രസീലിയൻ മാധ്യമങ്ങളിലൊന്ന് ആ മത്സരത്തെ അഭിസംബോധന ചെയ്യുന്നതിപ്രകാരമാണ്‌;
Even the sky was crying !
ആദ്യ പകുതി കോസ്മോസിനും രണ്ടാം പകുതി സാന്റോസിനും സ്വന്താമാകുന്നൊരാളെ ,
കാൽപന്തുകളിക്ക്‌ കാൽപനികത പകർന്ന് നൽകിയൊരു ഫുട്ബോളറെ , വിവരിക്കാൻ അയാളുടെ കളി യെ കണ്ടു നിന്നൊരു കാണികൾക്ക്‌ അതിശയോക്തി തോന്നാത്ത തീർത്തും നോർമ്മൽ ആയൊരു ടാഗ്‌.
Pele was happened.
ഫുട്ബോളിനെ മറ്റാരേക്കാളും ചേർത്ത്‌ പുൽകിയ ഒരു ജനത ക്കുള്ള സമ്മാനമായിരുന്നു. എഡ്‌സൻ അരാന്റസ്‌ ഡോ നാസിമെന്റോ aka പെലെ.
‘പെലെ ‘ എന്നാൽ ഹീബ്രു വിൽ അർത്ഥം ‘മിറാക്കിൾ ‘ എന്നാണ്‌.
എന്ന് മുതലാണ്‌ താൻ പെലെ ആകുന്നതെന്ന് ഓർമ്മയില്ലെന്ന് ഓർത്തെടുക്കാൻ ശ്രമിച്ച്‌ പരാജയപ്പെടുന്നൊരാൾക്ക്‌ അറിയില്ലായിരിക്കാം
ആ പേര്‌ പോലും അയാളിൽ വന്ന് ചേരുകയാണെന്ന്,കർമ്മസിദ്ധമെന്ന വണ്ണം. പെലെ മീൻസ്‌ മിറാക്കിൾ, തുകൽ പന്തിനുപകരം തുണി പന്തിൽ പന്ത്‌ തട്ടി തുടങ്ങുന്നൊരു ബാലന്‌,ഫുട്ബോളിലെ ആദ്യ കാല പ്രവാചകന്മാരിലൊരാൾക്ക്‌, അത്ഭുതമെന്ന പേരിനപ്പുറം അന്വർത്ഥമാകുന്ന മറ്റെന്ത്‌ പേരാണുള്ളത്‌.
മരക്കാന യിൽ യുറഗ്വായ്‌ തകർത്ത്‌ വീഴ്ത്തുന്ന സ്വപ്നങ്ങളിലും പ്രതീക്ഷകളിലുമാണ്‌ പെലെ ഉയിര്‌ നൽകുന്നത്‌.
മങ്ങി തുടങ്ങുന്ന വീഡിയൊ ബൈറ്റുകളിലൊന്നിൽ സ്വീഡീഷ്‌ പ്ലെയറെ തീർത്തും എക്സ്‌ കുസിറ്റ്‌ ആയൊരു ഫസ്റ്റ്‌ ടച്ചിൽ കബളിപ്പിച്ച്‌ ഉയർത്തി വിടുന്നൊരു പന്തിൽ നിയന്ത്രണം പൂർത്തിയാക്കി, വലയിലേക്ക്‌ പറഞ്ഞയക്കുന്നത്‌ കാണാം.
പെർഫക്റ്റ്‌.
മങ്ങി തുടങ്ങുന്നത്‌ കണ്മുന്നിലെ വിഷ്വൽ മാത്രമാണ്‌ പെലെ എന്ന അതികായകനല്ല എന്ന തിരിച്ചറിവുണ്ട്‌. ഏത്‌ കാലഘട്ടവും അതിജീവിക്കാനാവുന്ന തന്റേതാക്കാനാവുന്ന പ്രതിഭകൾ ഫുട്ബോളിൽ ഒന്നോ രണ്ടോ മൂന്നോ മാത്രമേ സംഭവിച്ചിട്ടുള്ളു.
ആ മൂന്ന് പേരും പത്താം നമ്പറിന്റെ പ്രിവിലെജ്‌ നമ്മുക്ക്‌ മുന്നിൽ ഡിസ്‌ ക്ലോസ്‌ ചെയ്യുന്നവരാണ്‌. ഐ നോ യൂ നോ ദെം. എടുത്ത്‌ പറയാതെ തന്നെ മൂന്ന് മുഖങ്ങൾ കാഴ്ച യിൽ ഫ്ലാഷ്‌ ചെയ്യുന്നില്ലേ?
പെലെ ഈസ്‌ വൺ എമംഗ്‌ ദെം. ദ്‌ പയനീയർ. മുൻഗാമി.
സിദാൻ ഒഴുകി നീങ്ങുന്നതിനിടെയിൽ നിങ്ങൾക്ക്‌ മുന്നിൽ അൺലീഷ്‌ ചെയ്യുന്നൊരു സ്കിൽ സെറ്റ്‌ ഉണ്ട്‌.
ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ വിഷനിൽ പെലെ അതിനും മുമ്പത്‌ കാണികൾക്കിടയിൽ സൃഷ്ടിക്കുന്നുണ്ട്‌.
ക്രൈഫ്‌ ടേൺ എന്ന് പേര്‌ വീഴും മുമ്പ്‌ ദ്‌ സെയിം സ്കിൽ ബ്രസീലിന്റെ സമതുലിതമല്ലാത്ത, പന്തിനൊപ്പം പറഞ്ഞുപോരുന്ന പുൽ മൈതാനങ്ങളിൽ ഒരു അതികായൻ വിളമ്പുന്നുണ്ട്‌.
ട്രിവേല, റബോണ,സ്റ്റെപ്പ്‌ ഓവർ,
പിച്ചിന്റേയും റഫറിയുടേയും പ്രൊട്ടക്ഷനിൽ മാത്രം നിങ്ങളുടെ പ്രിയതാരങ്ങൾ പരീക്ഷിക്കുന്ന ഷോ-ബ്ലോട്ടുകൾ മുഴുവൻ ഡെക്കേഡുകൾക്ക്‌ മുമ്പ്‌ ബ്രസീലിയൻ മണ്ണിൽ കാണികൾക്ക്‌ മുമ്പ്‌ അവതരിപ്പിക്കപെട്ട്‌ കഴിഞ്ഞതാണെന്നും. പേറ്റെന്റ്‌ എന്നൊന്നുണ്ടെങ്കിൽ അതിലെല്ലാം ‘പെലെ ഓൺ ദിസ്‌ ‘ എന്നെഴുതിച്ച്‌ വച്ചേനേ.
ഇൻ അനദർ വേഡ്‌ സ്‌. കാലങ്ങൾക്കിപ്പുറവും അയാൾക്കൊ അയാളുടെ സ്കിൽ സെറ്റിനോ, മനസാന്നിധ്യത്തിനോ മുകളിലേക്ക്‌ വളരാൻ നിങ്ങളുടെ മോഡേൺ ഫുട്ബോളിനായിട്ടില്ലെന്നർത്ഥം.
യാ… പെലെ ഓൺസ്‌ യൂ.! നിങ്ങളെല്ലാം അയാൾക്ക്‌ കീഴിലാണെന്ന്!
ഫുട്ബോളിലെ പ്രവാചകന്‌, ആദത്തിന്‌ , പെലെ യുടെ ചിരിച്ച്‌ നിൽക്കുന്ന മുഖത്തോളം മറ്റൊന്നും ചേരില്ലായിരിക്കും.
അയാളും ഞങ്ങളെ പോലെ ഫ്ലെഷിലും ബോണിലും സൃഷ്ടിക്കപ്പെട്ട വനാണെന്ന ബോധ്യം അയാൾക്ക്‌ മുന്നിലെത്തപ്പെട്ടപ്പോൾ ഞാൻ വിസ്മരിച്ചുവെന്ന് വിഖ്യാതനായ പ്രതിരോധ നിരക്കാരിലൊരാൾ പറഞ്ഞു വയ്ക്കുന്നിടത്ത്‌ പെലെ എന്തായിരുന്നെന്നും ആരായിരുന്നെന്നും ബോധ്യമാകുന്നുണ്ട്‌.
മാൻ വിത്ത്‌ ഇമ്മൻസ്‌ ടാലന്റ്‌, ഇമ്പർസ്സീവബിൾ,ഇമ്മൂവബിൾ.
82 ആം വയസ്സിൽ യാത്ര പറയാൻ തീരുമാനിക്കുമ്പോഴേക്കും അയാൾ അനശ്വരനാകുന്നുണ്ട്‌. കാൽപന്തുകളിയുടെ അപോസ്തലൻ ബാക്കി വയ്ക്കാനാഗ്രഹിക്കുന്ന ഏക ലെഗസിയും അതാകാം.
ഒന്നോ രണ്ടോ പേർക്ക്‌ മാത്രം സാധ്യമാകുന്നത്‌. ദ്‌ എലീറ്റ്‌ ലിസ്റ്റ്‌. The Eternal, Exceptional, Edson Arantes do Nascimento aka PELE fits in there. Yeah, he leads the list !!
Leave a comment