പത്താം നമ്പര്‍ ഒരു വികാരമാക്കിയ മാന്ത്രികന് ലോകത്തിന്റെ ആദരം
ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍,കായിക താരങ്ങള്‍, കലാകാരന്മാര് എന്നിവരെല്ലാം ബ്രസീല്‍ ഇതിഹാസമായ പെലെക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.ചരിത്രത്തിൽ മൂന്ന് തവണ ലോകകപ്പ് ജേതാവായ പെലെ, ക്യാൻസറുമായി നീണ്ട പോരാട്ടത്തിനൊടുവിൽ 82-ാം വയസ്സിൽ വ്യാഴാഴ്ച അന്തരിച്ചു.ബ്രസീൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പെലെയുടെ കളി തത്സമയം കാണാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ ഭാഗ്യം ചെയ്തവന് ആണ് എന്ന് വെളിപ്പെടുത്തി.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ,ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജമൈക്കൻ സ്പ്രിന്റർ ഉസൈന്‍ ബോള്‍ട്ട്, ഫുട്ബോള്‍ ഇതിഹാസങ്ങള്‍ ആയ മെസ്സി,റൊണാള്‍ഡോ,യുവ താരങ്ങള്‍ ആയ എംബാപ്പേ, ഹാലണ്ട് എന്നിവരും താരത്തിനു സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലികൾ അർപ്പിച്ചു. കായികത്തില്‍ പത്താം നമ്പര്‍ എന്ന ജേഴ്സി വികാരമാക്കിയത്തിന് പിന്നിലെ പ്രധാന കാരണം പെലെ ആണെന്ന് ബ്രസീലിയന്‍ താരമായ നെയ്മര്‍ അഭിപ്രായപ്പെട്ടു.യുനെസ്കോ,മുന്‍ നിര ക്ലബുകള്‍ ആയ റയല്‍ മാഡ്രിഡ്, ബാഴ്സലോണ,യുണൈറ്റഡ്,ചെല്‍സി,ബയേണ്‍ മ്യൂണിക്ക്, പെലെയുടെ ക്ലബ് ആയ സാന്റോസും താരത്തിന് അന്ത്യോപചാരം അര്‍പ്പിച്ചു.