പൂറന് വേണ്ടി വലിയ തുക നൽകിയ ലഖ്‌നൗവിന്‍റെ തീരുമാനം പിന്തുണച്ച് ഗംഭീര്‍
അടുത്തിടെ നടന്ന ഐപിഎൽ 2023 ലേലത്തിൽ വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളാസ് പൂറന്റെ സേവനം ലഭിക്കാൻ ലഖ്‌നൗ സൂപ്പർജയന്റ്‌സ് 16 കോടി രൂപ നൽകി.മുൻകാലങ്ങളിൽ ലീഗിൽ സ്ഥിരതയാർന്ന പ്രകടനം നടത്താന്‍ പാടുപ്പെട്ട പൂറന് വേണ്ടി പലരും ഈ തുക വളരെ ഉയർന്നതായി കണക്കാക്കുന്നു.ഐപിഎലില്‍ 47 മത്സരങ്ങളിൽ നിന്ന് 912 റൺസ് മാത്രമാണ് താരത്തിന്‍റെ ഇതുവരെയുള്ള സമ്പാദ്യം.

മുൻ ഇന്ത്യൻ ഓപ്പണറും എൽഎസ്ജി മെന്ററുമായ ഗൗതം ഗംഭീർ തന്‍റെ ഫ്രാഞ്ചൈസി കളിക്കാരനെ സ്വന്തമാക്കാൻ തീരുമാനിച്ചതിനെ പിന്തുണച്ചിരിക്കുന്നു.”ഞാൻ കഴിഞ്ഞ സീസണിലേക്ക് നോക്കുന്നില്ല. കളിക്കാരന്റെ കഴിവും സ്വാധീനവും ഞാൻ നോക്കുന്നു.500 – 60൦ റണ്‍സ് നേടുന്നതില്‍ അല്ല കാര്യം,ഒരു സീസണിൽ എത്ര കളി ഒരു താരത്തിനെ കൊണ്ട് ടീമിനെ ജയിപ്പിക്കാന്‍ കഴിയും എന്നതാണ്.പൂറന് ലീഗില്‍ രണ്ടോ മൂന്നോ കളി ഒറ്റക്ക് നിന്ന് ജയിപ്പിക്കാനുള്ള കഴിവ് ഉണ്ട്.അത്തരമൊരു കളിക്കാരനെ ലഭിക്കുകയാണെങ്കിൽ, ടീമിനെ അദ്ദേഹത്തിന് ചുറ്റും കെട്ടിപ്പടുക്കാൻ ആരും ശ്രമിക്കും.”ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു.