ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രീമിയര്‍ ലീഗ് കാമ്പെയിന്‍ തുടരാന്‍ സിറ്റി ; ലീഡ്സ് യുണൈറ്റഡ് എതിരാളികള്‍
എലാൻഡ് റോഡിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെയുള്ള മത്സരത്തോടെ തങ്ങളുടെ പ്രീമിയര്‍ ലീഗ് കാമ്പെയിനിന് തുടക്കം കുറിക്കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി.ഒന്നാം സ്ഥാനത് ഇരിക്കുന്ന ആഴ്സണലിനെക്കാള്‍ എട്ട് പോയിന്‍റിന് പിന്നില്‍ ആണ് സിറ്റി നിലവില്‍.ലോകക്കപ്പിന് ശേഷം ഈഎഫ്എല്‍ റൗണ്ട് ഓഫ് 16 ല്‍ തങ്ങളുടെ ചിരവൈരികള്‍ ആയ ലിവര്‍പൂളിനെ തോല്‍പ്പിച്ചിട്ടുള്ള വരവാണ് സിറ്റിയുടെത്.

ഇന്നത്തെ മത്സരത്തില്‍ മികച്ച ഇലവനെ ഇറക്കി തുടക്കത്തില്‍ തന്നെ ആധിപത്യം സ്ഥാപ്പിച്ച് വിജയം നേടുക എന്നത് ആയിരിക്കും പെപ്പിന്റെ ലക്ഷ്യം.ലോകക്കപ്പിനു ശേഷം മാച്ച് ഫിറ്റ്നസ് നഷ്ട്ടപ്പെടുത്തിയ കാല്‍വിന്‍ ഫെല്‍പ്സ് ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ ഇടയില്ല. അര്‍ജന്‍റ്റീനയില്‍ ഇപ്പോഴും ലോകക്കപ്പ് നേടിയതിന്‍റെ ആഘോഷത്തില്‍ ആണ് ജൂലിയന്‍ അല്‍വാറസ്.ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോക്കെതിരെ നടന്ന മത്സരത്തില്‍ ഹാംസ്ട്രിംഗിന് പരിക്കേറ്റ പോർച്ചുഗീസ് സെന്റർ ബാക്ക് റൂബൻ ഡയസിന്‍റെ സേവനവും ഇന്നത്തെ മത്സരത്തില്‍ സിറ്റിക്ക് ലഭിച്ചേക്കില്ല.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് മത്സരം.