ക്രിസ്മസ് ദിനത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് മാത്യൂസ് കുനയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു
അത്‌ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് മാത്യൂസ് കൂനയുടെ സൈനിംഗ് പൂർത്തിയാക്കിയതായി വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് സ്ഥിരീകരിച്ചു.കഴിഞ്ഞ മാസം മോളിനെക്സിൽ എത്തിയ ഹെഡ് കോച്ച് ജൂലൻ ലോപെറ്റെഗുയി നടത്തുന്ന ആദ്യത്തെ സൈനിങ്ങു ആണിത്.എത്രയും പെട്ടെന്ന് വൂള്‍വസിനെ അവരുടെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ടീം മാനേജ്മെന്റില്‍ നിന്ന് കൂടുതല്‍ ട്രാന്‍സ്ഫര്‍ ഫണ്ട് ലഭിക്കും എന്ന വിശ്വാസത്തില്‍ ആണ് ലോപെറ്റെഗുയി.

താരത്തിന്‍റെ വരവ് ഇതിനു മുന്നേ തന്നെ പരസ്യം ആയി എങ്കിലും വാര്‍ത്ത ഔദ്യോഗികമായി ക്ലബ് പുറത്ത് വിട്ടത് ക്രിസ്മസ് ദിനത്തിൽ ആണ്.റിപ്പോർട്ട് ചെയ്‌തതുപോലെ, സീസണിന്റെ അവസാനം വരെ കൂന ലോണില്‍ വോള്‍വ്സിനു വേണ്ടി കളിക്കും.ഈ സീസണിന്റെ അവസാനത്തോടെ താരത്തിന്‍റെ കൈമാറ്റം സ്ഥിരമാക്കിയേക്കും.പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന്‍റെ ആവേശം വളരെ വലുത് ആണ് എന്ന് വെളിപ്പെടുത്തിയ കൂന ലോപെറ്റെഗുയിക്ക് കീഴില്‍ കളിക്കാന്‍ ലഭിച്ച അവസരം വളരെ വിലപ്പെട്ടതായി കാണുന്നു എന്നും പറഞ്ഞു.