തങ്ങളുടെ അകാടെമി താരമായ ചാർളി പാറ്റിനോയുടെ കരാർ നീട്ടാൻ ആഴ്സണൽ
ആഴ്സണൽ താരം ചാർലി പാറ്റിനോ 2023 ൽ തന്‍റെ കരാർ നീട്ടാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ബുക്കയോ സാക്കയുടെയും എഡ്ഡി എൻകെറ്റിയയുടെയും പാത പിന്തുടര്‍ന്ന 19-കാരൻ ആഴ്സണലിന്റെ അകാടെമി ആയ ഹെയ്ൽ എൻഡില്‍ നിന്നാണ് ഫുട്ബോളിങ്ങ് ബിരുദം നേടിയിടുള്ളത്.

ഡിയാരിയോ സ്‌പോർട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ബാഴ്‌സലോണ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ യുവ താരത്തിന്‍റെ പിന്നില്‍ ഉണ്ട്.ഈ ട്രാൻസ്ഫർ താൽപ്പര്യം ആഴ്‌സണലിനെ ഏറെ ആശങ്കപ്പെടുത്തിയിരുന്നു.കാമ്പെയ്‌നിന്റെ അവസാനത്തിൽ അദ്ദേഹത്തിന്റെ നിലവിലെ ആഴ്‌സണൽ കരാർ കാലഹരണപ്പെടും.അതിനാല്‍ എത്രയും പെട്ടെന്ന് ഒരു ഡീല്‍ ഒപ്പിടുക എന്ന ലക്‌ഷ്യം മുന്നില്‍ കണ്ട് പാറ്റിനോയുടെ പ്രതിനിധികളും ആഴ്സണൽ ബോര്‍ഡും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.അടുത്ത വര്‍ഷത്തിന്‍റെ പകുതിയോടെ ഇരു കൂട്ടരും ഒരു കരാറില്‍ ഒപ്പിടും എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ പ്രവചിക്കുന്നത്.