റയലില്‍ നിന്ന് ഗുഡ് ബൈ പറയാന്‍ ഫെർലാൻഡ് മെൻഡി
2019 ൽ ഒളിമ്പിക് ലിയോണൈസിൽ നിന്ന് മാഡ്രിഡിലേക്ക് വന്നതിനു ശേഷം തന്‍റെ കരിയറില്‍ കയറ്റം മാത്രം ലഭിച്ച ഫെർലാൻഡ് മെൻഡി സ്പാനിഷ് ക്ലബ് വിടാന്‍ ഒരുങ്ങുന്നതായി സൂചന.കാര്‍ലോ അന്‍സലോട്ടി താരത്തിന് അവസരങ്ങള്‍ നല്‍കുന്നുണ്ട്, എന്നിട്ടും ക്ലബ് വിടാന്‍ താരം തീരുമാനിച്ചത് തീര്‍ത്തും വിചിത്രം എന്നേ പറയാന്‍ കഴിയൂ.

2025 വരെ റയൽ മാഡ്രിഡിൽ മെൻഡിയുടെ കരാർ നിലനിൽക്കുന്നു.അതിനാല്‍ കരാര്‍ വിപുലീകരണത്തിന് മുതിരുന്നില്ല എങ്കില്‍ താരത്തിനെ വിറ്റ് ആവുന്ന അത്രയും ഫണ്ട് സമാഹരിക്കാന്‍ ആണ് റയലിന്റെ നിലവിലെ തീരുമാനം.53 മില്യൺ യൂറോയ്ക്ക് ആണ് റയല്‍ താരത്തിനെ ലിയോണില്‍ നിന്ന് വാങ്ങിയത്.അന്‍സലോട്ടിക്ക് കീഴില്‍ ലാലിഗ,ചാമ്പ്യന്‍സ് ലീഗ്, സൂപ്പര്‍ കപ്പ് എന്നിവ നേടിയ താരത്തിനു വിപണിയില്‍ നല്ല വില ലഭിക്കും എന്ന ചിന്തയില്‍ ആണ് മാനെജ്മെന്റ്.