ബ്രെന്റ്ഫോർഡ് സ്ട്രൈക്കർ ഇവാൻ ടോണിക്കെതിരെയുള്ള വാതുവെപ്പ് കുരുക്ക് മുറുകുന്നു
ബ്രെന്റ്ഫോർഡ് സ്ട്രൈക്കർ ഇവാൻ ടോണിക്കെതിരെ 30 വാതുവെപ്പ് നിയമ ലംഘനങ്ങൾ കൂടി ചുമത്തിയതായി ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ (എഫ്എ) ചൊവ്വാഴ്ച അറിയിച്ചു.2017 നും 2021 നും ഇടയിൽ 232 തവണ നിയമങ്ങൾ ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിനെതിരെ ഇംഗ്ലീഷ് ഫുട്ബോള്‍ നവംബറിൽ കുറ്റം ചുമത്തിയിരുന്നു.

മുമ്പത്തെ ചാർജിന് പുറമേ, 2017 മാർച്ച് 14 നും 2019 ഫെബ്രുവരി 18 നും ഇടയിൽ ബ്രെന്റ്ഫോർഡ് എഫ്സി ഫോർവേഡ് കൂടുതല്‍ തെറ്റുകള്‍ ചെയ്തതായി കണ്ടെത്തി എന്ന് ഇന്നലെ ആണ് എഫ്എ പ്രസ്ഥാവന പുറത്ത് ഇറക്കിയത്. തന്റെ ടീം തോല്‍ക്കും എന്ന് പറഞ്ഞ് എവിടെയും താരം വാതു വെച്ചിട്ടില്ല എന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പത്ര റിപ്പോർട്ടിന് ശേഷം, എഫ്എയുടെ അന്വേഷണങ്ങളിൽ താൻ സഹായിക്കുകയാണെന്ന് ടോണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.നിലവിലെ ഈ നിയമ സാഹചര്യങ്ങള്‍ കാരണം ഈ സീസണിൽ 14 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി മികച്ച ഫോമില്‍ ഉള്ള ടോണിയെ ഇംഗ്ലണ്ട് ലോകകപ്പ് ടീമിലേക്ക് വിളിച്ചിരുന്നില്ല.