റോമയുടെ മധ്യനിര താരം നിക്കോളോ സാനിയോളോയേ ഫോളോ ചെയ്ത് ആഴ്സണല്‍
റോമയുടെ മധ്യനിര താരം നിക്കോളോ സാനിയോളോയേ ഒരു ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആയി ആഴ്സണൽ കാണുന്നതായി റിപ്പോര്‍ട്ട്.ഒന്നിലധികം ഗുരുതരമായ പരിക്കുമൂലം ഒരു കാലത്ത് തന്റെ കരിയര്‍ വരെ നഷ്ട്ടപ്പെടുത്തിയ 23 കാരന് ഇപ്പോഴത്തെ തന്റെ പ്രകടനം കൊണ്ട് യൂറോപ്പിലെ മുന്‍ നിര ക്ലാബുകളെ എല്ലാം തന്റെ ആരാധകരായി മാറ്റിയിരിക്കുകയാണ്.
2018 ൽ റോമയിലേക്ക് മാറുന്നതിന് മുമ്പ് സാനിയോളോക്ക് ജെനോവ, ഫിയോറന്റീന, എന്റല്ല, ഇന്റർ മിലാൻ എന്നീ യൂത്ത് സിസ്റ്റങ്ങളിൽ കളിച്ച പരിചയം ഉണ്ട്.ഇറ്റാലിയൻ ഇന്റർനാഷണൽ താരം റോമക്ക് ആയി ഇതുവരെ 24 ഗോളുകളും 18 അസിസ്റ്റുകളും നേടിയിട്ടുണ്ട്.കഴിഞ്ഞ തവണ ജോസ് മൗറീഞ്ഞോയുടെ കീഴില്‍ യൂറോപ്പ കോൺഫറൻസ് ലീഗിലും താരം മികച്ച ഫോമില്‍ കളിച്ചു.താരത്തിന്റെ റോമയുമായുള്ള കോണ്ട്രാക്റ്റ് കാലാവധി വെറും പതിനെട്ട് മാസം മാത്രമേ ഉള്ളൂ.ഒരു കരാര്‍ നീട്ടല്‍ ചര്‍ച്ച ക്ലബും താരവും ഇതുവരെ നടത്തിയിട്ടില്ല എന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പറയുന്നത്.താരത്തിനെ അടുത്ത സമ്മര്‍ സൈനിങ്ങ് ആയി ടീമിലേക്ക് കൊണ്ടുവരാന്‍ ആര്‍റെറ്റ ആഴ്സണല്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടതായി വാര്‍ത്തയുണ്ട്.ട്രാന്‍സ്ഫര്‍ ഫീസായി 25 മില്യണ്‍ യൂറോ നല്കിയാല് ഡീല്‍ പൂര്‍ത്തിയാക്കാന്‍ റോമക്കും താല്പര്യം ആണ്.ഇതിനിടെ താരത്തിനെ വീക്ഷിക്കാന്‍ ആഴ്സണലിന്റെ ചിര വൈരികള്‍ ആയ ടോട്ടന്‍ഹാം സ്കൌട്ടിനെ അയക്കാന്‍ പദ്ധതിയിടുന്നു എന്നും വാര്‍ത്ത വന്നിരുന്നു.