ഫെർണാണ്ടോ സാന്റോസിനെ പുറത്താക്കാൻ ഒരുങ്ങി പോർച്ചുഗൽ
2022 ലോകകപ്പിൽ നിന്ന് ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് ശേഷം മാനേജർ ഫെർണാണ്ടോ സാന്റോസിനെ പോർച്ചുഗൽ പുറത്താക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മൊറോക്കോക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് മടങ്ങുമ്പോള്‍ സാന്റോസ് തന്‍റെ ഭാവി മേലുദ്യോഗസ്ഥരുമായി ചർച്ച ചെയ്യാൻ പോകുകയാണെന്ന് സാന്റോസ് സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ നിലവിലെ കരാർ 2024 ജൂൺ വരെ ആണ്.
68 കാരനായ ലില്ലെ മാനേജർ പൗലോ ഫൊൻസെക്ക പോര്‍ച്ചുഗലിന്റെ മാനേജര്‍ സാധ്യത ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു.അതേസമയം റോമ ഹെഡ് കോച്ച് ജോസ് മൗറീഞ്ഞോയേയും പോര്‍ച്ചുഗീസ് ബോര്‍ഡ് ബന്ധപ്പെട്ടതായി വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്.പോർച്ചുഗലിനെ യൂറോ 2016 കിരീടവും നേഷന്‍സ് ലീഗും നേടി കൊടുത്തു എന്നത് ഒഴിച്ചാല്‍ കഴിഞ്ഞ രണ്ടു വേള്‍ഡ് കപ്പിലും മുന്‍ യൂറോയിലും സാന്റോസിന്‍റെ പ്രകടനം ശരാശരിയിലും താഴെ മാത്രം ആയിരുന്നു.