European Football Foot Ball Top News

സ്പെയിൻ ദേശീയ ടീമിൻ്റെ മാനേജർ സ്ഥാനം ഒഴിഞ്ഞ് ലൂയിസ് എൻറിക്ക്വെ.!

December 8, 2022

author:

സ്പെയിൻ ദേശീയ ടീമിൻ്റെ മാനേജർ സ്ഥാനം ഒഴിഞ്ഞ് ലൂയിസ് എൻറിക്ക്വെ.!

ഖത്തർ ലോകകപ്പിലെ കിരീടം കൽപിക്കപ്പെട്ട ടീമുകളിൽ മുൻപന്തിയിൽ തന്നെയുണ്ടായിരുന്ന ടീം ആയിരുന്നു സ്പെയിൻ. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയെ എതിരില്ലാത്ത 7 ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് മികച്ച തുടക്കം തന്നെ അവർക്ക് ലഭിച്ചെങ്കിലും പ്രീക്വാർട്ടർ മത്സരത്തിൽ മൊറോക്കോയ്ക്ക് മുന്നിൽ കാലിടറുകയായിരുന്നു. പെനൽറ്റി ഷൂട്ടൗട്ടിലാണ് സ്പെയിൻ പരാജയപ്പെട്ടത്. ഈയൊരു തോൽവിയോടെ ലോകകപ്പിൽ ഏറ്റവുമധികം തവണ പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട ടീം എന്ന ഖ്യാതിയും അവർ സ്വന്തമാക്കി. ഇപ്പോഴിതാ ലോകകപ്പിൽ നിന്നുള്ള പുറത്താകലിന് പിന്നാലെ ലൂയിസ് എൻറിക്ക്വെ സ്പെയിൻ്റെ മാനേജർ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. ഒരു ഇൻ്റേണൽ മീറ്റിംഗിന് ശേഷമാണ് ഇങ്ങനൊരു താരുമാനം ഉണ്ടായത്. 2020ലെ യൂറോ കപ്പിൽ ഇറ്റലിക്ക് മുന്നിലും, ഇത്തവണ മൊറോക്കോയ്ക്ക് മുന്നിലും എൻറിക്ക്വെയുടെ ടീം പെനൽറ്റിയിൽ തന്നെ പരാജയപ്പെട്ടു.

അതുകൊണ്ടുതന്നെ നിരാശയോടെയാണ് അദ്ദേഹം കളമൊഴിയുന്നത്. ഇനി തിരികെ ക്ലബ്ബ് ഫുട്ബാളിലേക്ക് മടങ്ങിയെത്താനാണ് എൻറിക്ക്വെയുടെ പദ്ധതി. എന്തായാലും ഇനിയെവിടെയാകും എൻറിക്ക്വെയെ മാനേജർ റോളിൽ കാണുവാൻ കഴിയുകയെന്ന് നമുക്ക് കാത്തിരുന്നു കാണാം.

Leave a comment