ഡെൻസൽ ഡംഫ്രീസിനായി റയൽ മാഡ്രിഡ് ചെൽസിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു
ഇന്റർ മിലാൻ ഡിഫൻഡർ ഡെൻസൽ ഡംഫ്രീസിന്റെ സൈന്‍ നേടുന്നതിന് വേണ്ടി റയല്‍ മാഡ്രിഡ് ചെല്‍സിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.സിമോൺ ഇൻസാഗിയുടെ കീഴില്‍ മിലാന് വേണ്ടി അദ്ദേഹം അഞ്ച് ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയിട്ടുണ്ട്.ക്വാര്‍ട്ടര്‍ റൗണ്ട് പ്രവേശിച്ച നെതര്‍ലാണ്ട്സിന് വേണ്ടിയും താരം മികച്ച ഫോമില്‍ ആണ്.

ജനുവരിയിൽ ഡംഫ്രീസിനായുള്ള നീക്കം നടത്താന്‍ ചെല്‍സി ഒരുങ്ങുന്നതായി വാര്‍ത്തയുണ്ട്. ഈ ജനുവരി വിന്‍ഡോയില്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി വലിയൊരു ട്രാന്‍സ്ഫര്‍ ഫണ്ട് തന്നെ ചിലവഴിക്കാന്‍ ആണ് ചെല്‍സി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ താരത്തിനെ സ്പാനിഷ് വിംഗ് ബാക്ക് ആയ ഡാനി കർവഹാളിന്റെ പിൻഗാമിയാക്കാനുള്ള സാധ്യതകള്‍ റയല്‍ നിരീക്ഷിച്ചു വരുന്നുണ്ട് എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.താരത്തിനെ സൈന്‍ ചെയ്യാന്‍ കാർലോ ആൻസലോട്ടിക്കും താല്‍പര്യമേ ഉള്ളൂ.2025 വരെ ആണ് ഡംഫ്രീസ് ഇന്‍റര്‍ മിലാനുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.50 മില്യണില്‍ കൂടുതല്‍ തുക നല്‍കിയാല്‍ മാത്രമേ താരത്തിനെ വില്‍ക്കാന്‍ ഇന്‍റര്‍ മിലാന്‍ തയ്യാറാകൂ.