European Football Foot Ball qatar worldcup Top News

2026 ലോകകപ്പിനായി മൂന്ന് ടീമുകളുള്ള ഗ്രൂപ്പുകളെ ഉപേക്ഷിക്കാന്‍ ഫിഫ ഒരുങ്ങുന്നു

December 5, 2022

2026 ലോകകപ്പിനായി മൂന്ന് ടീമുകളുള്ള ഗ്രൂപ്പുകളെ ഉപേക്ഷിക്കാന്‍ ഫിഫ ഒരുങ്ങുന്നു

അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിന്റെ ഫോർമാറ്റിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഫിഫയുടെ ആഗോള ഫുട്‌ബോൾ മേധാവി ആഴ്‌സെൻ വെംഗർ പറഞ്ഞു.അടുത്ത ലോകക്കപ്പ് മുതല്‍ 32 ൽ നിന്ന് 48 ടീമുകള്‍ എത്തുന്നതോടെ ഫിഫ ഒരു പുതിയ സംവിധാനം കണ്ടെത്തേണ്ടതുണ്ട്.

FIFA announces 2026 World Cup venues across U.S., Canada and Mexico

മൂന്നു ടീമുകള്‍ ഉള്‍പ്പെടുന്ന 16 ഗ്രൂപ്പുകള്‍ എന്ന ആശയം നടത്താന്‍  ആണ് ഇപ്പോള്‍ ഫിഫ ചിന്തിക്കുന്നത്.അങ്ങനെ ആണെങ്കില്‍ അവസാന മത്സരത്തില്‍ ഇരു ടീമുകളും പരസ്പര ധാരണയില്‍  അവര്‍ക്ക് അനുയോചിച്ച രീതിയില്‍ കളിക്കാന്‍ തീരുമാനിച്ചാല്‍ അത് ടൂര്‍ണമെന്റിന്റെ ആത്മാർത്ഥതയേ തകര്‍ക്കും എന്ന് ഫിഫ കരുതുന്നു.അപ്പോള്‍ മറ്റ് വഴികള്‍ ചിന്തിക്കേണ്ടത് ഉണ്ട്.വേറെ രണ്ടു  ഓപ്ഷനുകൾ ഇപ്പോള്‍ ഫിഫ സാങ്കേതിക പഠന ഗ്രൂപ്പിന്‍റെ കൈയ്യില്‍ ഉണ്ടെന്നു വെങ്ങര്‍ വെളിപ്പെടുത്തി.നാല് ടീമുകളുടെ 12 ഗ്രൂപ്പുകൾ ഉണ്ടായിരിക്കും.അതില്‍ നിന്ന് ആദ്യ മൂന്നു ടീമുകള്‍ നോക്കൌട്ട് റൌണ്ടിലേക്ക് മുന്നേറും.രണ്ടാം ഓപ്ഷന്‍ എന്തെന്നാല്‍ 24 ടീം  വീതമുള്ള രണ്ട് വ്യത്യസ്ത ഗ്രൂപ്പുകള്‍ , ഓരോന്നിനും നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകൾ. ഓരോ പകുതിയിലും വിജയിക്കുന്നവർ ഫൈനലിൽ ഏറ്റുമുട്ടും.പല സാഹചര്യങ്ങളും കണക്കില്‍ എടുത്തതിന് ശേഷം അടുത്ത വര്ഷം മാത്രമേ ഈ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുകയുള്ളൂ എന്ന് വെങ്ങര്‍ വെളിപ്പെടുത്തി.

Leave a comment