എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം ;സെനഗലിനെ ലോകക്കപ്പില്‍ നിന്ന് പുറത്താക്കി ഇംഗ്ലണ്ട്
2022 ലോകകപ്പിൽ സെനഗലിനെ 3-0ന് തോൽപ്പിച്ച് ക്വാർട്ടർ ഫൈനലില്‍ ഇടം നേടി ഇംഗ്ലണ്ട് ടീം. പോളണ്ടിനെ 3-1 ന് തോൽപ്പിച്ച ഫ്രാൻസിനെതിരെ ആണ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇംഗ്ലണ്ട് കളിക്കാന്‍ ഇറങ്ങുന്നത്.ലോക ഫുട്ബോളിലെ നിലവിലെ ഏറ്റവും വലിയ ശക്തികള്‍ ആണ് പരസ്പരം നേരിടാന്‍ ഒരുങ്ങുന്നത്.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗോള്‍ നേടി കൊണ്ട് ജോർദാൻ ഹെൻഡേഴ്‌സണും ക്യാപ്റ്റൻ ഹാരി കെയ്‌നും ഇംഗ്ലണ്ട് സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയത്തോടെ തന്നെ സെനഗലിനു എതിരെ തങ്ങളുടെ വിജയം ഇംഗ്ലണ്ട് ഉറപ്പിച്ച് കഴിഞ്ഞിരുന്നു.രണ്ടാം പകുതിയില്‍ മാനേജർ റിഗോബർട്ട് സോംഗ് സെനഗല്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തി എങ്കിലും 57-ാം മിനിറ്റിൽ മറ്റൊരു ഗോളോടെ ഇംഗ്ലീഷ് പട തങ്ങളുടെ നില കൂടുതല്‍ മെച്ചപ്പെടുത്തി.ആഴ്സണല്‍ യുവ താരമായ ബുകായോ സാക്കയാണ് ഇംഗ്ലണ്ടിനു വേണ്ടി മൂന്നാം ഗോള്‍ നേടിയത്.സസ്‌പെൻഡ് ചെയ്യപ്പെട്ട ഇദ്രിസ ഗുയെയുടെയും പരിക്കേറ്റ ചെക്‌ഹോ കുയാറ്റിന്റെയും അഭാവം സെനഗലിന്റെ മധ്യനിരയെ ദുര്‍ബലപ്പെടുത്തി.ക്വാര്‍ട്ടര്‍ റൗണ്ടില്‍ അടുത്ത ഞായറാഴ്ച്ച അൽ ബൈത്ത് സ്റ്റേഡിയത്തില്‍ വെച്ച് ആയിരിക്കും ഇംഗ്ലണ്ട് ഫ്രാന്‍സിനെ നേരിടാന്‍ ഒരുങ്ങുന്നത്.