തിയറി ഹെന്രിയേ മറികടന്ന് ഫ്രാൻസിലെ എക്കാലത്തെയും മികച്ച ടോപ് സ്കോറര്‍ ആയി മാറി ജിറൂഡ്
ലോകകപ്പിൽ പോളണ്ടിനെതിരെ നേടിയ ഗോളോടെ ലിവിയർ ജിറൂഡ് ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച പുരുഷ ഗോൾ സ്കോററായി മാറി.റൗണ്ട് ഓഫ് 16 മത്സരത്തില്‍ പോളണ്ടിന് നേരെ അവിശ്വസനീയമാംവിധം മികച്ച ഫിനിഷോടെ വെറ്ററൻ താരം ഫ്രാന്‍സ് ടീമിന് വേണ്ടി തന്റെ 52-ാം ഗോൾ നേടി.ഈ ഗോളോടെ ഫ്രഞ്ച് ഇതിഹാസം ആയ തിയറി ഹെന്രിയേ ആണ് ജിറൂഡ് മറികടന്നിരിക്കുന്നത്.
2011 ൽ ഫ്രഞ്ച് ദേശീയ ടീമിനൊപ്പം അരഞ്ഞേറ്റം നടത്തിയ ജിറൂഡ് 116 മത്സരങ്ങൾ ആകെ ദേശീയ ടീമിന് കളിച്ചിട്ടുണ്ട്.36 വയസ് ആയ താരം വളരെ വൈകി ആണെങ്കിലും ഫ്രാന്‍സ് പോലൊരു സൂപ്പര്‍ ടീമിന് വേണ്ടി ഇപ്പോഴും മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.ബാലോന്‍ ഡി ഓര് നേടി മികച്ച ഫോമില്‍ ഉള്ള ബെന്‍സെമ പരിക്കേറ്റ് പുറത്തായി എങ്കിലും ഒരു മികച്ച സ്ട്രൈക്കറുടെ അഭാവം ഇത് വരെ ഫ്രാന്‍സ് ടീം അറിയാത്തതിന്റെ പ്രധാന കാരണവും ജിറൂഡിന്റെ മികച്ച ഫോം തന്നെ ആണ്.