ജപ്പാനോട് ഏറ്റ തോല്‍വി അടഞ്ഞ അധ്യായം ,ശ്രദ്ധ ഇനി നോക്കൌട്ടില്‍ : റോഡ്രി
ജപ്പാനെതിരെ നേരിട്ട ഞെട്ടിക്കുന്ന തോല്‍വി സ്പെയിന് യുവ താരങ്ങള്‍ക്ക് നല്‍കുന്നത് വളരെ വിലയുള്ള പാഠം ആണ് എന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ റോഡ്രി വെളിപ്പെടുത്തി. ലോകകപ്പിന്റെ മൂന്നാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയം ഏറ്റുവാങ്ങിയ സ്പെയിനിന് ജപ്പാന് മുന്നേറ്റ നിരയെ തളക്കാന്‍ കഴിയാതെ പാടുപ്പെട്ടു.
നാളെ തങ്ങളുടെ കരുത്തര്‍ ആയ അയല്‍ രാജ്യമായ മൊറോക്കോയേ നേരിടുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംഭോധന ചെയ്ത റോഡ്രി താരങ്ങളെ ശ്രദ്ധ മുഴുവനും വരാനിരിക്കുന്ന നോക്കൌട്ട് മത്സരങ്ങളില്‍ ആണ് എന്നും അതിനാല്‍ ഗ്രൂപ്പ് മത്സരത്തിലെ ഞെട്ടിക്കുന്ന തോല്‍വി തങ്ങളെ അലട്ടുന്നില്ല എന്നും അദ്ദേഹം അറിയിച്ചു.ആ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് താരങ്ങള്‍ ആണ് എന്നും കോച്ച് ആയ എന്റിക്വെ അല്ല എന്നും റോഡ്രി കൂട്ടിച്ചേര്‍ത്തു.ഒരു പ്രതിരോധ മിഡ്ഫീല്‍ഡര്‍ ആയ താരം സ്പെയിന് ടീമിന് വേണ്ടി സെന്റർ ബാക്ക് റോളില്‍ മികച്ച പ്രകടനം ആണ് നടത്തി വരുന്നത്.ഒരു പ്രൊഫഷണല്‍ എന്ന രീതിയില്‍ ഈ പൊസിഷന്‍ മാറ്റം താന്‍ കൂടുതല്‍ ആസ്വദിക്കുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.