ഗബ്രിയേൽ ജീസസും അലക്സും പരിക്കിനെ തുടർന്ന് ലോകകപ്പിൽ നിന്ന് പുറത്തേക്ക്
കാൽമുട്ടിന് പരിക്കേറ്റ ഗബ്രിയേൽ ജീസസും അലക്‌സ് ടെല്ലസും ലോകകപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായതായി ബ്രസീൽ ടീം ശനിയാഴ്ച അറിയിച്ചു. കാമറൂണിനെതിരായ മത്സരത്തില്‍ പരിക്കേറ്റ താരങ്ങള്‍ ശനിയാഴ്ച രാവിലെ പരിശോധനയ്ക്ക് വിധേയരായി. ഇരുവര്‍ക്കും ആരോഗ്യം വീണ്ടെടുക്കാന്‍ ഖത്തര്‍ ലോകക്കപ്പ് തീരുന്ന വരെ സമയം വേണ്ടി വരും എന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
ആഴ്സണൽ ഫോർവേഡ് ജീസസ് ബ്രസീലിന്റെ മൂന്ന് ഗ്രൂപ്പ് ജി ഗെയിമുകളിലും കളിച്ചിരുന്നു. അനവധി മികച്ച ഫോര്‍വേഡുകള്‍ ഉള്ള ബ്രസീലിയന്‍ നിരയില്‍ താരത്തിന്‍റെ അഭാവം എടുത്ത് കാണിക്കില്ല എന്നത് ശരിയാണെങ്കിലും ഒരു സൂപ്പര്‍ സബ് എന്ന നിലയില്‍ ആഴ്സണലില്‍ മികച്ച സീസണ്‍ ആസ്വദിക്കുന്ന ജീസസിന്‍റെ അഭാവം ബ്രസീലിനു വലിയ തിരിച്ചടി തന്നെ ആയിരിക്കും.