പോർച്ചുഗൽ ബോസ് ഫെർണാണ്ടോ സാന്റോസിനെ തെറി വിളിച്ചു എന്ന വാദം നിഷേധിച്ച് റൊണാള്‍ഡോ
ദക്ഷിണ കൊറിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ തന്നെ സബ് ചെയ്ത പോര്‍ച്ചുഗീസ് കോച്ച് ഫെർണാണ്ടോ സാന്റോസിനോട് താൻ അസഭ്യം പറഞ്ഞെന്ന അവകാശവാദം ക്രിസ്റ്റ്യാനോ റൊണാൾഡോ നിഷേധിച്ചു.അവസാന ഗ്രൂപ്പ് ഗെയിമിന്റെ 65-ാം മിനിറ്റിൽ പുറത്തായതിന് ശേഷം 37-കാരൻ അസന്തുഷ്ടനായി കാണപ്പെട്ടു.മത്സരത്തിൽ റൊണാൾഡോ വളരെ മോശമായിട്ടാണ് കളിച്ചത്.പിച്ചില്‍ നിന്ന് പോകുമ്പോള്‍ അദ്ദേഹം കോച്ച് സാന്റോസിനെ തെറി വിളിച്ചു എന്ന് രേഖപ്പെടുത്തിയത് പോര്‍ച്ചുഗീസ് മീഡിയ തന്നെ ആണ്.
താന്‍ തട്ടികയറി എന്നത് ശരി തന്നെ ആണ് .എന്നാല്‍ അത് കൊറിയന്‍ താരത്തിനോട് ആയിരുന്നു.ഞാന്‍ ഡഗ്ഔട്ടിലേക്ക് ചെല്ലുമ്പോള്‍ ദക്ഷിണ കൊറിയൻ താരം എന്നോട് വേഗം പോകാന്‍ അവാശ്യപ്പെട്ടു.മിണ്ടാതിരിക്കാൻ ഞാൻ അവനോട് പറഞ്ഞു.പരിശീലകനുമായി അഭിപ്രായവ്യത്യാസമൊന്നും ഉണ്ടായിട്ടില്ല.സംഭവത്തെക്കുറിച്ച് സാന്റോസ് വെളിപ്പെടുത്തിയതും ഇത് തന്നെ ആയിരുന്നു.റൊണാള്‍ഡോ കൊറിയന്‍ താരവുമായി ആണ് വാക്കേറ്റം നടത്തിയത് എന്നും ഒരു തരത്തില്‍ ഉള്ള ആശയക്കുഴപ്പവും താരവുമായി ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.