ഡച്ച് ടീമിനെതിരെ എല്ലാ തരത്തില്‍ ഉള്ള തയ്യാറെടുപ്പുകളും അമേരിക്ക നടത്തി കഴിഞ്ഞു എന്ന് ഹെഡ് കോച്ച് ഗ്രെഗ് ബെർഹാൾട്ടർ
2022 ലോകകപ്പിൽ വിസ്മയം തീർക്കാനും റൗണ്ട് ഓഫ് 16ൽ നെതർലാൻഡിനെ തോൽപ്പിക്കുക എന്നതുമാണ് തന്റെ ലക്ഷ്യം എന്ന് അമേരിക്കന്‍’ പരിശീലകൻ ഗ്രെഗ് ബെർഹാൾട്ടർ.മുന്‍ അമേരിക്കന്‍ താരം ഡച്ച് ക്ലബുകള്‍ ആയ സ്വോൾ, സ്പാർട്ട റോട്ടർഡാം, കാമ്പൂർ ലീവാർഡൻ എന്നിവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്.അവിടെ നിന്ന് തന്റെ കളി ശൈലിയെ സ്വാധീനിച്ച നിരവധി കാര്യങ്ങൾ അദ്ദേഹം പഠിച്ചു.

തന്റെ കേളി ശൈലിയില്‍ മികച്ച മാറ്റം ആണ് ഡച്ച് ഫുട്ബോള്‍ കൊണ്ടുവന്നത് എന്ന് സമ്മതിച്ച കോച്ച് തന്റെ ഏറെ കാലത്തെ ലക്ഷ്യം ആണ് നെതര്‍ലാന്‍ഡ്സിനെ പരാജയപ്പെടുത്തുക എന്നും അദ്ദേഹം വെളിപ്പെടുത്തി.കഴിഞ്ഞ പതിനൊന്ന് മാസമായി നെതര്‍ലാണ്ട്സ് ടീമിനെ താന്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞ അദ്ദേഹം അവരുടെ ഇറാനെതിരെ മത്സരവും താന്‍ വീക്ഷിച്ചു എന്ന് വെളിപ്പെടുത്തി.ഡച്ച് ടീമിനെതിരെ എല്ലാ തരത്തില്‍ ഉള്ള തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു എന്ന് അദ്ദേഹം രേഖപ്പെടുത്തുന്നതിന്റെ കൂടെ ചെല്‍സി താരം പുലിസിച്ചിന്റെ കാര്യത്തില്‍ ആരാധകര്‍ക്ക് ആശങ്ക ഒന്നും വേണ്ട എന്നും അദ്ദേഹം പറഞ്ഞു.