റഫറിക്ക് നേരെ കലഹത്തില്‍ ഏര്‍പ്പെട്ട യുറുഗ്വായ് താരങ്ങള്‍ക്ക് വിലക്ക് ലഭിച്ചേക്കും
ഘാനയ്‌ക്കെതിരായ മത്സരത്തിന് ശേഷം അവസാന വിസിൽ മുഴങ്ങിയപ്പോൾ ഉറുഗ്വായ് കളിക്കാർ തങ്ങളുടെ ദേഷ്യവും നിരാശയും മറച്ചു വെച്ചില്ല.യുറുഗ്വായ് ടീം 20 വർഷത്തിനിടെ ആദ്യമായി റൗണ്ട് ഓഫ് 16-ലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു.എഡിൻസൺ കവാനിയെ ഫൗള്‍ ചെയ്തത്തില്‍ സൗത്ത് അമേരിക്കന്‍ ടീമിന്‍റെ പെനാല്‍ട്ടി ആവശ്യം തള്ളി കളഞ്ഞ ജർമ്മൻ റഫറി ഡാനിയൽ സീബെർട്ടിനെതിരെ യുറുഗ്വായ് താരങ്ങള്‍ വാക്കേറ്റം നടത്തിയിരുന്നു.
ആദ്യ പകുതിയിലെ സംഭവത്തിൽ നിന്ന് വ്യത്യസ്തമായി, സംഭവം അവലോകനം പോലും ചെയ്തില്ല. മത്സരത്തിനൊടുവിൽ നിരവധി ഉറുഗ്വേ താരങ്ങൾക്ക് സീബെർട്ടിനോട് തട്ടി കയറി. പെട്ടെന്ന് തന്നെ ഡ്രസ്സിംഗ് റൂമിലേക്ക് അദ്ദേഹം കയറി ചെന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായില്ല.കവാനി VAR സ്‌ക്രീനിന് നേരെയും തന്‍റെ രോഷം പ്രകടിപ്പിച്ചു.കലഹത്തില്‍ ഏര്‍പ്പെട്ട എല്ലാ താരങ്ങള്‍ക്കും ഉപരോധം ലഭിക്കുമെന്ന് പറയുന്നുണ്ട് എങ്കിലും അത് എന്താണെന്ന് കാണാൻ ഇനിയും കാത്തിരിക്കേണ്ടിവരും.