പുതിയ VAR വിശകലന രീതിയെ വിമര്‍ശിച്ച ലൂയി എന്റിക്വെക്ക് പിന്തുണ നല്കി ലയണൽ സ്കലോനി
വ്യാഴാഴ്ച ജപ്പാനോട് 2-1 ന് തോറ്റതിന് ശേഷം ഫിഫയുടെ വാറില്‍ സംശയം പ്രകടിപ്പിച്ച ലൂയി എന്റിക്വേക്ക് പിന്തുണയുമായി അര്‍ജന്റ്റീന കോച്ച് ലയണൽ സ്കലോനി.ജാപ്പനീസ് ദേശീയ ടീമിന്റെ രണ്ടാം ഗോളിനുള്ള ബിൽഡ്-അപ്പിൽ പന്ത് എൻഡ്-ലൈൻ കടന്നോ എന്ന വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു.പന്ത് ലൈന്‍ കടന്നില്ല എന്ന് ഫിഫ ഇന്നലെ തെളിയിക്കാന്‍ ശ്രമിച്ചു എങ്കിലും ഇപ്പോഴും ജപ്പാന് ഗോള്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യം നിലനില്‍ക്കുന്നുണ്ട്.
“ലൂയിസ് എൻറിക്വെ പറഞ്ഞതുതന്നെയാണ് ഞാൻ കരുതുന്നത്.ഇത്രക്ക് കീറി മുറിച്ചുള്ള വിശകലനം കളിയുടെ ആവേശത്തെ ബാധിക്കുന്നു.ഞങ്ങള്‍ക്കും പുതിയ കാര്യമാണ് ഇത്.ഈ സിസ്റ്റവുമായി പൊരുത്തപ്പെടാന്‍ സമയം ലഭിച്ചിരുന്നു എങ്കില്‍ വലിയ കുഴപ്പം ഇല്ലായിരുന്നു.” ഓസ്ട്രേലിയക്കെതിരായ അർജന്റീനയുടെ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സ്കലോനി പറഞ്ഞു.