Foot Ball qatar worldcup Top News

ഒന്നാംസ്ഥാനം നിലനിർത്താൻ പോർച്ചുഗൽ ഇന്ന് സൗത്ത് കൊറിയക്കെതിരെ.!

December 2, 2022

author:

ഒന്നാംസ്ഥാനം നിലനിർത്താൻ പോർച്ചുഗൽ ഇന്ന് സൗത്ത് കൊറിയക്കെതിരെ.!

ലോകകപ്പിൽ ഇന്ന് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരങ്ങൾക്ക് ആണ് അരങ്ങുണരാൻ പോകുന്നത്. ഇന്ന് നടക്കുന്ന 4 മത്സരങ്ങളോടെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അവസാനിക്കും. എന്തായാലും ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30 ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഏഷൻ ശക്തികളായ സൗത്ത് കൊറിയയെയാണ് പോർച്ചുഗലിന് നേരിടേണ്ടത്. ഇന്ന് വിജയിക്കാൻ സാധിച്ചാൽ 3ൽ 3ഉം വിജയിച്ചുകൊണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി പറങ്കിപ്പടയ്ക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കാം. സമനില ആയാലും ഫലം മറ്റൊന്നാവില്ല. നിലവിൽ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചിട്ടുള്ളതിനാൽ തോറ്റാലും പോർച്ചുഗലിന് പ്രശ്നങ്ങൾ ഉണ്ടാകില്ല.

മറുവശത്ത് വിജയിച്ചാൽ മാത്രമാണ് സൗത്ത് കൊറിയയ്ക്ക് നേരിയ പ്രതീക്ഷകളെങ്കിലും ബാക്കിയുണ്ടാകുക. ഇന്ന് വിജയിക്കുകയും ഉറുഗ്വായ്-ഘാന മത്സരത്തിൽ ഉറുഗ്വായ് ജയിക്കുകയോ മത്സരം സമനില ആകുകയോ ചെയ്താൽ ഗോൾ വ്യത്യാസം കണക്കിലെടുത്ത് സൗത്ത് കൊറിയയ്ക്ക് സാധ്യത വെക്കാം. നിലവിൽ 2 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റുമായി പോർച്ചുഗൽ ഒന്നാം സ്ഥാനത്തും, കേവലം ഒരു പോയിൻ്റുമായി കൊറിയ 3ആം സ്ഥാനത്തുമാണ്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നുണ്ട്. ഇതിൽ എത്രത്തോളം വസ്തുത ഉണ്ടെന്ന് പറയുവാൻ കഴിയില്ല.

എന്തായാലും അങ്ങനെ എങ്കിൽ റാഫേൽ ലിയാവോ ആയിരിക്കും മുന്നേറ്റ നിരയിൽ ഉണ്ടാകുക. എന്തായാലും മികച്ചൊരു മത്സരം തന്നെയാകും അരങ്ങേറുക.

Leave a comment