അന്‍സു ഫാട്ടി സ്പെയിന്‍ ടീമില്‍ കളിക്കാതത്തിന്റെ കാരണം വെളിപ്പെടുത്തി ലൂയി എന്‍റിക്വെ
ബാഴ്സ യുവ താരമായ അന്‍സു ഫാട്ടിയേ സ്പെയിന്‍ ടീമില്‍ ഇതുവരെ കളിപ്പിക്കാത്തതിനുള്ള കാരണം സ്പെയിനില്‍ മറ്റ് താരങ്ങളുടെ മികച്ച ഫോം മൂലം ആണു എന്ന് കോച്ച് ലൂയി എന്‍റിക്വെ.ഫാട്ടിയേ കൂടാതെ യെറെമി പിനോ, പാബ്ലോ സറബിയ എന്നിവരും ഇതുവരെ ഈ ലോകക്കപ്പ് മത്സരത്തില്‍ കളിച്ചിട്ടില്ല.
ജപ്പാനെതിരെ ഇന്നത്തെ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേ തന്‍റെ സ്ക്വാഡിലെ എല്ലാ താരങ്ങളും മികച്ച ഫോമില്‍ ആണ് എന്നും അതിനാല്‍ ഏറ്റവും അനുയോജ്യര്‍ മാത്രമേ ടീമില്‍ ഇടം നേടൂ എന്ന് ലൂയി വെളിപ്പെടുത്തി.മിഡ്ഫീല്‍ഡ് താരങ്ങള്‍ ആയ ഗാവി,റോഡ്രി എന്നിവര്‍ക്ക് ഇപ്പോള്‍ വിശ്രമം അനിവാര്യം ആയതിനാല്‍ ഇന്നത്തെ മത്സരത്തില്‍ അവര്‍ കളിക്കാനുള്ള സാധ്യത കുറവ് ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.