തുടയിലെ പേശിയില്‍ അസ്വാസ്ഥ്യം ; ഡിമരിയയേ പിന്‍വലിക്കാനുള്ള കാരണം വെളിപ്പെടുത്തി സ്കലോണി
പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയം നേടി മാധ്യമങ്ങളെ അബിസംബോധന ചെയ്ത കോച്ച് ലയണൽ സ്കലോനി എയ്ഞ്ചൽ ഡി മരിയയുടെ പരിക്ക് സംബന്ധിച്ച് ഭയം വേണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.
യുവന്റസ് വിംഗറിന് തന്റെ ക്വാഡ്രൈസ്പ്സിൽ ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നുവെന്നും അതിനാൽ നോക്കൗട്ടുകള്‍ മുന്നില്‍ കണ്ടാണ് അദ്ധേഹത്തെ മാറ്റിയത് എന്നും സകലോണി കൂട്ടിച്ചേര്‍ത്തു.അദ്ദേഹത്തിന് കാര്യമായി പരിക്ക് ഒന്നും തന്നെ ഇല്ല എന്നും മാനേജര്‍ വെളിപ്പെടുത്തി.വളരെ പ്രധാനപ്പെട്ട മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടി അര്‍ജന്റ്റീന നോക്കൌട്ട് റൌണ്ട് ഉറപ്പാക്കിയപ്പോള്‍ നാല് പോയിന്റോടെ പോളണ്ടും അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്നു.16-ാം റൗണ്ടിൽ അർജന്റീന ഓസ്ട്രേലിയയെ നേരിടുമ്പോൾ പോളണ്ട് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ ആണ് കളിക്കാന്‍ പോകുന്നത്.