ഹെർവെ റെനാർഡിൻ്റെ കോച്ചിങ് കരിയറിൽ മറ്റൊരു പൊൻതൂവൽ കൂടി.!
ലോകകപ്പിൽ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ അർജൻ്റീനയെ അട്ടിമറിച്ച സൗദി അറേബ്യയുടെ മാനേജർ ആണ് ഹെർവെ റെനാർഡ്. ഇന്നത്തെ മത്സരത്തിൽ ലോകകപ്പിലെ കിരീട ഫേവറേറ്റ്സുകളിൽ ഒന്നായ അർജൻ്റീനയെ മലർത്തിയടിച്ചതോടെ അദ്ദേഹത്തിൻ്റെ കരിയറിൽ ഒരു പൊൻതൂവൽ കൂടി ആയിരിക്കുകയാണ്. 2 വ്യത്യസ്ത രാജ്യങ്ങളെ ആഫിക്കയിലെ കിരീട പോരാട്ടമായ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ജേതാക്കൾ ആക്കിയിട്ടുള്ള ഏക മാനേജർ ആണ് റെനാർഡ്. ഒപ്പം മൊറോക്കോയെ പരിശീലിപ്പിക്കുന്ന സമയത്ത് 20 വർഷങ്ങൾക്ക് ശേഷം അവർക്ക് ലോകകപ്പിലേക്ക് യോഗ്യത നേടുക്കൊടുത്ത (2018) മാനേജർ കൂടിയാണ് റെനാർഡ്. അതിനൊപ്പം ഇനി സൗദിയുടെ മാനേജർ ആയിക്കൊണ്ട് ലോകകപ്പിൽ വമ്പന്മാരായ അർജൻ്റീനയെ കീഴടക്കിയതിൻ്റെ വീര്യം കൂടി കൂട്ടിച്ചേർക്കാം.

1999ൽ കോച്ചിങ് കരിയർ ആരംഭിച്ച റെനാർഡ് ഇതുവരെ ക്ലബ്ബുകളിലും, ദേശീയടീമുകളിലുമായി ആകെ 14 ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള മികച്ച നേട്ടങ്ങൾ ഫ്രഞ്ചുകാരനായ റെനാർഡിൻ്റെ കരിയറിൽ ഉണ്ടാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.