പരിക്കിന് ശേഷവും അലിരേസ ബെയ്റാൻവാൻഡിനെ കളിക്കാൻ അനുവദിച്ചതിനെ തുടർന്ന് ഇറാൻ ലോകകപ്പ് മെഡിക്കൽ സ്റ്റാഫിന് കടുത്ത വിമർശനം
ഗോൾകീപ്പർ അലിരേസ ബെയ്റാൻവാൻഡിനെ പരിക്കിന് ശേഷം കളിക്കാൻ അനുവദിച്ചതിനെ തുടർന്ന് ഇറാൻ ലോകകപ്പ് മെഡിക്കൽ സ്റ്റാഫിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നു.സഹ താരമായ മജിദ് ഹൊസൈനിയുമായി കൂട്ടിയിടിച്ച ഗോൾകീപ്പർ ഏകദേശം 10 മിനിറ്റോളം ചികിത്സ നേടിയിരുന്നു.തുടർന്ന് താരം കളി തുടർന്നു എങ്കിലും കുറച്ചു നിമിഷങ്ങൾക്കകം തനിക്ക് തുടരാൻ ആവില്ല എന്ന് വെളിപ്പെടുത്തി കളം വിടുകയായിരുന്നു.
ഇതിനെ തുടർന്ന് ആണ് അദ്ദേഹത്തെ ഗൌണ്ടിൽ നിന്നു കൊണ്ടുപോയതിന് ശേഷം ചികിത്സ നല്കണമായിരുന്നു എന്നും ഇത്രയും വലിയ പരിക്കിന് ശേഷവും മൽസരത്തിൽ തുടരാൻ അദ്ദേഹത്തെ അനുവദിച്ചത് ഇറാൻ മെഡിക്കൽ സ്റ്റാഫിന്റെ മനുഷ്യത്ത രഹിതമായ പെരുമാറ്റം ആയിരുന്നു എന്ന് വെളിപ്പെടുത്തി കൊണ്ട് ഫൂട്ബോൾ പണ്ഡിറ്റുകൾ ഉൾപ്പടെ പല മുൻ താരങ്ങളും രംഗത്ത് വന്നിരിക്കുന്നത്.ഇതുപോലുള്ള കൂട്ടിയിടികൾ കൺകഷൻ പ്രോട്ടോക്കോളിന് കീഴിൽ ചികിത്സ നടത്തണം എന്നും ഇതുപോലുള്ള അവസരങ്ങൾ ഡിമെൻഷ്യയിലേക്ക് നയിക്കാനുള്ള സാധ്യത വളരെ വലുത് ആണ് എന്നും മുൻ ഇംഗ്ലണ്ട് താരം ജെർമെയ്ൻ ജെനാസ് പറഞ്ഞു. അലിരേസ ബെയ്റാൻവാൻഡ് മടങ്ങിയത്തിനെ തുടർന്ന് ഹുസൈൻ ഹുസൈനിയാണ് ഇറാന്റെ ഗോൾവല കാത്തത്.